ന്യൂദല്‍ഹി: നിയമസഭാ പരിസരത്ത് യുവതിയോട് മോശമായി പെരുമാറിയതിന് ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു.
അമാനത്തുള്ള ഖാന്, സോംനാഥ് ഭാരതി, ജര്‍ണയില്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമസഭാ നടപടികള്‍ കാണുന്നതിനെത്തിയ തന്നെ എംഎല്‍എമാര്‍ തള്ളുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി നല്കിയ പരാതിയില്‍ പറയുന്നു.
പിന്നീട് മുറിയിലേക്ക് കൊണ്ടുപോവുകയും ചവിട്ടുകയും ചെയ്തു. ജൂണ്‍ 28നായിരുന്നു സംഭവം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണ് കേസിനു പിന്നിലെന്ന പതിവ് ആരോപണവുമായി ഇത്തവണയും എഎപി രംഗത്തെത്തി.
സ്ത്രീ പീഡനമുള്‍പ്പെടെ ആപ്പിന്റെ പതിനഞ്ചോളം എംഎല്‍എമാര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
















