കൂത്തുപറമ്പ്: ഏളക്കുഴി ആറ്റിന്‍കര പുതിയകാവില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം നളിന്‍കുമാര്‍കട്ടീല്‍ എംപി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ഒ.ഷാജി അധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കളിയാട്ടത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ ‘പൊന്‍ചിലമ്പ്’ വത്സന്‍ തില്ലങ്കേരി ഡോ.കൂമുള്ളി ശിവരാമന് നല്‍കി പ്രകാശനം ചെയ്തു. അമൃതാനന്ദമയീമഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തി. ബിജു ഏളക്കുഴി, സുരേഷ് മാവില, എം.ഷിജു, ശഗീഷ് നമ്പ്രോന്‍, പി.വി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര ശില്‍പി രാഘവന്‍ ഇളയാചാരിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നൃത്തസന്ധ്യ അരങ്ങേറി.
















