ന്യൂദല്‍ഹി: പ്രമുഖ മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്ക് ദ നേഷന്‍ വാണ്ട്സ് ടു നോ എന്ന പ്രയോഗം ഉപയോഗിക്കാന്‍ തത്ക്കാലം ദല്‍ഹി കോടതി അനുമതി നല്കി. അന്തിമവിധി വരും വരെ ഉപയോഗിക്കാനാണ് അനുമതി.
ടൈംസ് നൗവില്‍ ഇരിക്കെ അര്‍ണാബ് ഉപയോഗിച്ച വാചകം തങ്ങളുടേതാണെന്നും ഇനി അത് അര്‍ണാബ് ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ടൈംസ് ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ കോടതി എല്ലാവര്ക്കും നോട്ടീസ് അയച്ചു. എന്നാല്‍ വാചകത്തിന്റെ ഉപയോഗം തത്ക്കാലം തടയാന്‍ വിസമ്മതിച്ചു. ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണാബ് റിപ്പബ്ലിക് ടിവിയെന്ന പുതിയ ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലില്‍ ദ നേഷന്‍ വാണ്ട്സ് ടു നോ എന്ന പേരില്‍ പരിപാടി ആരംഭിച്ചിരുന്നു.
വലിയ ജനപ്രീതിയുള്ള പരിപാടിയും ആ പ്രയോഗവും സ്ഥിരമായി തടയണമെന്നാണ് ടൈംസ് ഗ്രൂപ്പിന്റെ ആവശ്യം. തങ്ങള്‍ 2013 മുതല്‍ ഉപയോഗിക്കുന്ന പ്രയോഗമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ പ്രയോഗമാണെന്നും അതില്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് അര്‍ണാബിന്റെ നിലപാട്.
















