ന്യൂദല്‍ഹി: പാചകവാതകത്തിനു പുറമേ റെയില്‍വേ ടിക്കറ്റിലും സബ്സിഡി ഉപക്ഷേിക്കാന്‍ പദ്ധതി വരുന്നു. ടിക്കറ്റിന്റെ സബ്സിഡി വേണ്ടെന്നു വയ്ക്കാന്‍ ശേഷിയുള്ളവര്‍ സ്വയം അങ്ങനെ ചെയ്യാനാണ് അഭ്യര്‍ഥന.
പദ്ധതി അടുത്ത മാസം തുടങ്ങും. രണ്ടു പദ്ധതിയാണ് അവതരിപ്പിക്കുക, സബ്സിഡി പകുതി വേണ്ടെന്നു വയ്ക്കുന്ന ഒന്ന്. സബിസിഡി പൂര്‍ണ്ണമായും ഉപക്ഷേിക്കുന്ന മറ്റൊന്ന്. നിലവില്‍ എല്ലാത്തരം ടിക്കറ്റുകളും 43 ശതമാനം കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നത്. ഇതുവഴി ഖജനാവിന് 30,000 കോടിയുടെ നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.
കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്നവയ്ക്കും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവയ്ക്കും സബ്സിഡി വേണ്ടെന്നു വച്ച് മുഴുവന്‍ നിരക്കും നല്‍കാം. ഇതിന്റെ ഭാഗമായി ടിക്കറ്റുകള്‍ വെറും 57 ശതമാനം വിലയ്ക്കാണ് വില്‍ക്കുന്നതെന്ന് ടിക്കറ്റില്‍ രേഖപ്പെടുത്തും. ശേഷിയുള്ളവര്‍ക്ക് വേണമെങ്കില്‍ സ്വന്തമായി സബ്സിഡി ഉപേക്ഷിക്കാമെന്നാണ് കേന്ദ്രത്തിന്റെ അഭ്യര്‍ഥന.
മുംബൈ ദല്‍ഹി തേഡ് എസിക്ക് ഈടാക്കുന്നത് 1,570 രൂപയാണ്. യഥാര്‍ഥ നിരക്ക് 2,750 രൂപയാണ്.
















