കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് റോഡിലെ ഗുല്‍സാര്‍ മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ആസാം സ്വദേശിയായ യുവാവിനേയാണ് കണ്ണൂര്‍ ടൗണ്‍ സിഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആസാം ബോള്‍പെട്ട ജൂനിയായിലെ സുഫിക്കുള്‍ ഇസ്ലാമി (18)നെയാണ് അഞ്ചരക്കണ്ടിയിലെ ഇയാളുടെ താമസസ്ഥലത്തു നിന്നും പിടികൂടിയത്. ഷോറൂമില്‍ നിന്നും മോഷ്ടിച്ച 12 ഓളം മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 20 നായിരുന്നു കവര്‍ച്ച നടന്നത്. എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ രാജീവന്‍, യോഗേഷ്, മഹിജന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
















