ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അജല്‍ കുമാര്‍ ജ്യോതി ഇന്ന് ചുമതലയേല്‍ക്കും. ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഐഎഎസ് ഓഫീസറാണ് അദ്ദേഹം. നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായ നസീം സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു.2015 മെയ് 7നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായത്. 975 സിവില്‍ സര്‍വീസ് ബാച്ചുകാരനായ ഇദ്ദേഹം 2013 ജനുവരിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഗുജറാത്തിലെ കാണ്ട്ല പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
















