ഹൈദരാബാദ്: അനധികൃതമായി ആയുധക്കച്ചവടം നടത്തുന്നവരെ പിടികൂടാനായി തെലങ്കാന ഭീകരവിരുദ്ധ സേന നഗരത്തിലെ കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തി. അനധികൃതമായി ആയുധക്കച്ചവടം നടത്തുന്നവർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് 300 പേരടങ്ങുന്ന പോലീസ് സംഘം കെട്ടിടത്തിൽ തെരച്ചിൽ നടത്തിയത്.
ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള ഹാപ്പി ഹോമ്‌സ് ടവേഴ്സിലാണ് ഭീകരവിരുദ്ധ സേന മിന്നൽ പരിശോധന നടത്തിയത്. അർദ്ധരാത്രിയോളം നീണ്ടു നിന്ന തെരച്ചിലിൽ ആരെയും പിടികൂടാനായില്ല. കോംപ്ലെക്സിലെ 700ഓളം ഫ്ലാറ്റുകളിൽ പോലീസ് തെരച്ചിൽ നടത്തുകയുണ്ടായി.
















