വടകര: ചാനിയംകടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറിയില്‍ നിന്നും ഓടി രക്ഷപ്പെട്ട െ്രെഡവര്‍ മാസങ്ങള്‍ക്ക് ശേഷം അറസ്റ്റിലായി. തിരുവള്ളൂര്‍ കാഞ്ഞിരാട്ട് തറ കുഴിച്ചാല്‍ ലക്ഷം വീട് കോളനിയില്‍ സുരേഷ്ബാബുവിനെയാണ്(39)വടകര പോലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാന്‍ഡ് ചെയ്തു.
2016 സപ്തംബര്‍ 18 നാണ് തിരുവള്ളൂര്‍ ജംഗ്ഷനില്‍ വെച്ച് മണലുമായി വരികയായിരുന്ന കെ.എല്‍.10.യു 1756 ലോറി എസ്‌ഐവിപിന്റെ നേതൃത്വത്തില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. പോലീസ് പിന്തുടരുന്നത് കണ്ട ലോറി െ്രെഡവര്‍ ലോറി നിര്‍ത്തി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ്അറസ്റ്റ് ചെയ്തത്.
















