കൊയിലാണ്ടി: അധ്യാപകരെ കൈയേറ്റം ചെയ്തതായി പരാതി. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരായ പി. പ്രമോദ്, ഹസ്സന്‍കോയ, സുരേഷ് എന്നിവരെയാണ് സ്‌കൂളിന് പുറത്ത് നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. എസ്എഫ്‌ഐ യൂണിറ്റ് സമ്മേളത്തിന് പോയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാത്തതുമായുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.
സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. പുറത്തു നിന്നെത്തിയവരും സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കൈയേറ്റത്തില്‍ ഉള്‍പ്പെട്ടതായാണ് പറയുന്നത്. സ്റ്റാഫ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് സ്റ്റാഫ് കൗണ്‍സില്‍ തീരുമാനം.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നാണ് പറയുന്നത്. രക്ഷിതാക്കളെ വിളിച്ചു വരാന്‍ ആവശ്യപ്പെടും. സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്നാണ് ആരോപണം.സംഭവത്തില്‍ കെപിഎസ്ടിഎസബ്ബ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അധ്യാപ കൈയേറ്റം ചെയ്ത എസ്എഫ്‌ഐ നടപടിയില്‍ ബിജെപി താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു.
















