പയ്യാവൂര്‍: നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കള്‍ക്കായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ചു ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേശന്‍ ഇ.പി.ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മുഖ്യാധ്യാപിക വത്സമ്മ ജോസ് അധ്യക്ഷത വഹിച്ചു. ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേശന്‍ ഇ.പി, കുടിയാന്മല സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡിഐമാരായ വി.ജെ.തോമസ്, പ്രമോജ് എന്നിവര്‍ സംസാരിച്ചു.
















