കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേയ്‌ക്കാണ് കോടതി സുനിലിനെ വിട്ടു നല്‍കിയത്. കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
എട്ട് ദിവസത്തേക്ക് സുനിയെ കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് ദിവസത്തെ അനുമതിയാണ് നല്‍കിയത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് നടപടി. നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി താമസിച്ച കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് പോലീസ് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
















