തിരുവനന്തപുരം: വിജിലന്‍സ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാര്‍ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ചെമ്പനോട് വില്ലേജില്‍ കര്ഷകന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ ജീവനക്കാരെയും അഴിമതിക്കാരായി ചിത്രീകരിച്ച് വില്ലേജ് ഓഫിസുകളില്‍ റെയ്ഡ് നടത്തി വിജിലന്‍സ് പീഡിപ്പിക്കുകയാണെന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വകുപ്പില്‍ നിലനില്‍ക്കുന്ന നടപടിക്രമങ്ങളിലെ നൂലാമാലകളാണ് പൗരന് മിക്കപ്പോഴും നീതിനിഷേധിക്കപ്പെടാന്‍ കാരണം. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം താഴെത്തട്ടിലെ ജീവനക്കാരാണ് ഏല്‍ക്കേണ്ടിവരുന്നത്.
68-ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിക്കാത്തതും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയും റീസര്‍വേയിലെ അപാകതകളുമാണ് വില്ലേജ് ഓഫിസുകളിലെ പ്രതിസന്ധിക്ക് കാരണം. അതിന് ജീവനക്കാരെ ബലിയാടാക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: