കൊച്ചി: പകര്‍ച്ചപ്പനിയും മറ്റും മൂലം നൂറ്റമ്പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ മാലിന്യ സംസ്‌കരണവും നിര്‍മ്മല്‍ അഭിയാന്‍ പദ്ധതിയും സംശയത്തിന്റെ ദൃഷ്ടിയില്‍. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം പനിക്ക് ചികിത്സതേടി ആരോഗ്യകേന്ദ്രങ്ങളിലെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
ജനകീയ ആരോഗ്യത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ ശുചിത്വ ആരോഗ്യ മിഷനും, ക്ലീന്‍ കേരള മിഷനും ലക്ഷ്യം കണ്ടില്ലെന്ന വിമര്‍ശനത്തിനിട നല്‍കുന്നതാണ് സംഭവങ്ങള്‍.
കെടിഎസ്എച്ച്എം/ സികെഎം പ്രോജക്ടുകളുടെ സംസ്ഥാനത്തെ വിജയത്തിന്റെ പേരില്‍ 2007 ല്‍ രാഷ്‌ട്രപതിയില്‍ നിന്ന് കേരളത്തിന് നിര്‍മ്മല്‍ ഗ്രാമ പുരസ്‌ക്കാരം ലഭിച്ചിരുന്നു. അതേ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പനിമരണമെന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു.
രോഗ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനാണ് 2004 ല്‍ ശുചിത്വ കേരള ആരോഗ്യമിഷന്‍ സ്ഥാപിച്ചത്.
മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും സമ്പൂര്‍ണ്ണ ശുചിത്വമായി പ്രഖ്യാപിക്കുകയായിരുന്നു. തെറ്റായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയാണ് അവാര്‍ഡ് ഒപ്പിച്ചതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.
കുറേപേര്‍ക്ക് പരിശീലനം നല്‍കുകയും, വീടുകള്‍ക്ക് 2000 രൂപയുടെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തുകള്‍ വഴി സഹായം അനുവദിക്കുകയും മറ്റും മാത്രമായിരുന്നു പദ്ധതി. പ്ലാസ്റ്റിക്കുപയോഗം കുറയ്‌ക്കലും, മണ്ണ് ശുദ്ധി സംരക്ഷിക്കലും, ഖരമാലിന്യ സംസ്‌കരണവും, കുടിവെള്ള ശുചിത്വ പരിപാടിയും പ്രോജക്ടിലുണ്ടായിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല.
മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു ക്ലീന്‍ കേരള മിഷന്‍. ഈ പദ്ധതിയും മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്യം കണ്ടതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ ഫലത്തില്‍ വേണ്ടത്ര വിജയിച്ചില്ല.
പ്രോജക്ടുകളുടെ ജില്ലാതല നടത്തിപ്പ് ചുമതലക്കാര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും, ജില്ലാ പ്രൊജക്ട് ഓഫീസര്‍ നേതാവുമായ കമ്മിറ്റിയാണ്. പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നും ജില്ലകളിലുണ്ടെങ്കിലും പ്രവര്‍ത്തനമൊന്നുമില്ലെന്ന് പലരും വിമര്‍ശിക്കുന്നു. ആക്ഷേപങ്ങള്‍ ശരിവെയ്‌ക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടായ മരണങ്ങളുടെ കണക്ക്.
















