പയ്യാവൂര്‍: വിദ്യാഭ്യാസ വായ്‌പയെടുത്ത് തിരിച്ചടവിനു കാലതാമസം വരുത്തുന്നവര്‍ക്കെതിരെ റവന്യൂറിക്കവറി അടക്കമുള്ള നിയമനടപടികള്‍ക്ക് മുതിരുന്ന ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വായ്‌പയെടുത്ത് പഠനം നടത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും ജാമ്യക്കാര്‍ക്കും ജപ്തി നോട്ടീസയച്ച കേരള ഗ്രാമീണ ബാങ്ക് പയ്യാവൂര്‍ ശാഖയിലും പയ്യാവൂര്‍ വില്ലേജ് ഓഫീസിലും നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. അസോസിയേഷ് ജില്ലാ പ്രസിഡണ്ട് കെ.സി.ചാക്കോ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മേരി എബ്രഹാം പ്രസംഗിച്ചു.
















