കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഏപ്രില്‍ മുതല്‍ ഇന്നലെ വരെ 120 വീടുകളാണ് ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നത്. ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മലയോരമേഖലയില്‍ മഴക്കെടുതിമൂലം ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 33 വീടുകള്‍ക്കാണ് മുണ്ടക്കയം വില്ലേജില്‍ നാശനഷ്ടമുണ്ടായത്. എരുമേലി വടക്ക് വില്ലേജില്‍ 29 വീടുകളും, എരുമേലി തെക്ക് വില്ലേജില്‍ 15 വീടുകളും ഭാഗികമായി തകര്‍ന്നു. ഇടക്കുന്നം വില്ലേജില്‍ 12 വീടുകള്‍ക്കും, കോരൂത്തോട്, മണിമല വില്ലേജുകളില്‍ എട്ടു വീതം വീടുകള്‍ക്കും ഭാഗിക നാശമുണ്ടായി. കാഞ്ഞിരപ്പള്ളി, ചിറക്കടവ് വില്ലേജുകളില്‍ നാലു വീതം വീടുകളും, എലിക്കുളം, കൂട്ടിക്കല്‍ വില്ലേജുകളില്‍ മൂന്നു വീതം വീടുകളും തകര്‍ന്നു.
ഇളങ്ങുളം വില്ലേജില്‍ രണ്ടു വീടിനും, കൂവപ്പള്ളി വില്ലേജില്‍ ഒരു വീടിനും നാശ നഷ്ടങ്ങളുണ്ടായി. ഈ വര്‍ഷം കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചത്. വീടുകള്‍ക്കാണ് കൂടുതലും നാശം ഉണ്ടായിരിക്കുന്നത്. എട്ട് ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കില്‍ അനുവദിച്ചിരിക്കുന്നത്. വീടുകളുടെ നാശനഷ്ടത്തിന് മാത്രമെ ഈ തുക അനുവദിക്കുകയുള്ളു. വീടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നതിനും മറ്റുമായി ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു
















