കണ്ണൂര്‍: വിമല്‍ ജ്യോതി ഇഞ്ചിനിയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്റസ്ട്രുമെന്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 6,7 തീയ്യതികളില്‍ ഇന്റലിജന്റ് കമ്പ്യൂട്ടിംഗ് ഫോര്‍ സ്മാര്‍ട്ട് വേള്‍ഡ് എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തുന്നു. എപിജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സിലര്‍ ഡോ.കുഞ്ചെറിയ പി.ഐസക് ഉദ്ഘാടനം നിര്‍വ്വഹിക്കും .
തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍ ഡോ.അലക്‌സ് താരമംഗലം മുഖ്യ പ്രഭാഷണം നടത്തും. സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.ലിം സൂവാങ്ങ്, ശ്രീലങ്കയിലെ മറത്വാ യൂണിവേഴ്‌സിറ്റി പ്രഫ.ഡോ.സിസില്‍ കുമാരവഡു, സ്‌പെയിനില്‍ നിന്നുള്ള എഞ്ചിനിയര്‍മാരായ ഡോ.ഡാനിയല്‍ കോള്‍ വിതാന്‍, ഡോ.കൊനിഞ്ചോ, ഡല്‍ഹി ഐഐറ്റി പ്രഫ.ഡോ.എം.വീരാചാരി, ഖോരക്പൂര്‍ ഐഐറ്റിയിലെ പ്രഫ.റോജസ് മാത്യു, പ്രഫ.ഡോ പ്രബീര്‍കുമാര്‍ ബിസ്വാസ്, നൈജീരിയയിലെ സയന്റിസ്റ്റ് പ്രഫ.ഡോ.അല്‍ഡാണെ സെലസ്റ്റീന്‍ തുടങ്ങിയവര്‍ എഞ്ചിനിയറിംഗ് മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ച് പ്രഭാഷണം നടത്തും. 300 പേര്‍ പ്രബന്ധം അവതരിപ്പിക്കും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയും ഐഇഇഇയുടെയും ഇന്ത്യാ കൗണ്‍സിലിന്റെയും സിഎഎസിന്റെയും സാങ്കേതിക സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.ഫാ.ജിനു വടക്കേമുളഞ്ഞനാല്‍, പ്രഫ.ഡോ.ഗ്ലാന്‍ ദേവദാസ്, പ്രഫ.റീമ മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















