ഇരിട്ടി: ഇരിട്ടി നളന്ദ കലാസാഹിത്യവേദിയുടെ പ്രതിമാസ സര്‍ഗസംഗമത്തോടനുബന്ധിച്ച് പി.എന്‍.പണിക്കര്‍ അനുസ്മരണവും വായനാവാരാചരണവും നടത്തി. ചിത്രകാരന്‍ ആനന്ദബോസ് അക്രിലിക് പെയിന്റിംഗില്‍ വരച്ച പി.എന്‍ പണിക്കരുടെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ചു കൊണ്ട് സാമൂഹ്യവിമര്‍ശകനും എഴുത്തുകാരനുമായ കെ.ടി.രാധാകൃഷ്ണന്‍ കൂടാളി പരിപാടി ഉത്ഘാടനം ചെയ്തു. സാഹിത്യ നിരൂപകനും സംവിധായകനുമായ മുസ്തഫ കീത്തടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനവാരാചരണം സെഷനില്‍ അംഗങ്ങള്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. സജീവന്‍കീഴ്പ്പള്ളി, കെ.ടി.രാധാകൃഷ്ണന്‍ കൂടാളി, ഡോ.കുട്ടപ്പന്‍, രാജി അരവിന്ദ്, സാജു പാറയ്‌ക്കല്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
പ്രസിഡണ്ട് മുസ്തഫ കീടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണന്‍ കഴൂര്‍ സ്വാഗതവും ജയേഷ് പായം നന്ദിയും പറഞ്ഞു.
















