കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്കെതിരെ താക്കീതുമായി സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്‌മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമമൂല്യങ്ങളുടെ ലംഘനമാണെന്നും വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യുന്നവര്‍ മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളും.
ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസും ജാഗ്രത പാലിക്കണം-വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ…
Posted by Women in Cinema Collective on Tuesday, July 4, 2017
















