കോഴിക്കോട് : മനസ്സിന്റെ കല്മഷങ്ങള്‍ അകറ്റാന്‍ ശ്രീരുദ്രം അര്‍ത്ഥസഹിതം പഠിക്കണമെന്ന് ആചാര്യ എം.ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു.
കാശ്യപാശ്രമം നടത്തുന്ന ശ്രീരുദ്രപഠനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 5 മണി മുതല്‍ വേദപാഠനം നടക്കും. സി. സുരേഷ് വൈദിക് അധ്യക്ഷത വഹിച്ചു.
ഇ. സുരേഷ് പി.എം. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുരളീധരവൈദിക് മുഖ്യാതിഥിയായിരുന്നു.
















