പെരുവണ്ണാമൂഴി: ചക്കിട്ടപാറ, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ ഉണ്ടാകുന്ന രൂക്ഷമായ കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടു വി ഫാമിന്റെ ആഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.
ജോയി കണ്ണം ചിറ ഉദ്ഘാടനം ചെയ്തു. വിനീത് പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. ബോസ് വട്ടമറ്റം, ജീജോ വട്ടോത്ത്, ബോബന്‍ വെട്ടിക്കല്‍, മാത്യു തേരകം, ജോണ്‍സണ്‍ കക്കയം, ബാബു പൈകയില്‍ എന്നിവര്‍ പ്രസംഗിച്ചു. റെയിഞ്ച് ഓഫീസര്‍ക്കു നിവേദനവും നല്‍കി. വി.ഫാം ഉന്നയിച്ച വിഷയങ്ങളില്‍ കാലവിളംബം കൂടാതെ നടപടി സ്വീകരിക്കുമെന്നു റെയിഞ്ച് ഓഫീസര്‍ ബി.ആര്‍. റൂബിന്‍ അറിയിച്ചു.
















