പേരാമ്പ്ര: കടിയങ്ങാട് പാലത്ത് അപകടം കുറയ്‌ക്കാന്‍ വണ്‍വേ ഏര്‍പ്പെടുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. സംസ്ഥാനപാത 38 ല്‍ കുറ്റിയാടി.
പേരാമ്പ്ര റോഡില്‍ വീതികുറഞ്ഞ കടിയങ്ങാട് പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുകയായിരുന്നു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിനു ശേഷം ഇവിടെ അപകടം വര്‍ദ്ധിച്ചിരിക്കുകയാണ്. വാഹന സാന്ദ്രത കൂടുതലുള്ള ഈ റോഡിലൂടെ സ്വകാര്യ ബസ്സുകളുടെയും മറ്റ് വാഹനങ്ങളുടെയും അമിതവേഗതയും അപ്രോച്ച് റോഡിലെ വളവും ഇറക്കവുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നത്. ഇവിടെ പഴയ റോഡും പാലവും ഉപയോഗിച്ച് വണ്‍വേ ഏര്‍പ്പെടുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
ആവശ്യവുമായി അധികൃതരുമായി ബന്ധപ്പെട്ടിട്ടും നാളിതുവരെയായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വണ്‍വേ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റ് പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ കെ. ടി രാജന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. അലി എടക്കോട്ട്, പ്രജീഷ് കിഴക്കയില്‍താഴ അഷറഫ് മാളിക്കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















