കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നടന്‍ ദിലീപിനെ പിന്തുണച്ചു നടന്റെ ഒഫീഷല്‍ പേജില്‍ വന്ന കുറിപ്പിലാണ് നടിയുടെ പേര് പരാമര്‍ശിച്ചത്. കേസില്‍ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും എന്നാല്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.
നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായതോടെ അജു മാപ്പുപറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍നിന്നും നടിയുടെ പേര് നീക്കംചെയ്യുകയും ചെയ്തു. നടിയുടെ പേര് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്നും തെറ്റു താന്‍ തന്നെ തിരുത്തുന്നുവെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
















