ചാലിയം: ബ്രിട്ടീഷ് കലക്ടറായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വലിന് ശേഷം പ്രാദേശിക ചരിത്രരചന കാട്ടിക്കൂട്ടലായി മാറിയെന്ന് ഡോ.എം.ജി.എസ്.നാരായണന്‍. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി മഹാ സംഗമത്തിന്റെ മുന്നോടിയായി നടന്ന ബാച്ച് തല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരിത്ര രചന പൊളിച്ചെഴുത്ത് വേണമെന്ന് ആവ ശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍വകലാശാലയിലെ അക്കാദമിക വിഭാഗത്തിനും ഗവേഷകര്‍ക്കും താല്‍പര്യമുണ്ടായില്ല. ചരിത്രരചന പ്രത്യേക താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി.
അതിനാല്‍ ഇന്നും ചരിത്രം പരതാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ മാന്വലിനെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. ഏക രാജ്യമെന്ന സങ്കല്പത്തിന്റെ പൂര്‍ണ്ണതക്ക് ഏക സിവില്‍ നിയമം കൂടി വേണമെങ്കിലും സമവായത്തിലൂടെയാണമെന്നും എം.ജി. എസ് പറഞ്ഞു. എ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ വിദ്യാര്‍ത്ഥി സംഘം ജനറല്‍ സെക്രട്ടറി പി.ബി.ഐ.മുഹമ്മദ് അഷ്‌റഫ് , പി.വി.ഷംസുദ്ദീന്‍,
കെ.പി.അഷ്‌റഫ്, മോഹന്‍ ചാലിയം, സാബിര്‍ എങ്ങാട്ടില്‍, വി.കെ.അബ്ദുല്‍ സത്താര്‍ , എം.ഇസ്ഹാഖ്, എസ്.എ.അമീര്‍ എന്നിവര്‍ സംസാരിച്ചു.
















