കോഴിക്കോട്: 24-ാം വാര്‍ഡിലെ ടാപ്പില്‍ നിന്ന് ചത്തഎലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ പരിഹസിച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സ്ത്രീകളുടെ വാര്‍ഡിലെ ടാപ്പില്‍ നിന്നും എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരാതി ലഭിച്ചിട്ടും ആശുപത്രി അധികൃതര്‍ മൗനം പാലിച്ചപ്പോഴാണ് വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്. തുടര്‍ന്ന് യുവജനസംഘടനകള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് അഡീഷണല്‍ ഡിഎംഒയും എഡിഎമ്മും സ്ഥലത്തെത്തി ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കി. എഡിഎം ടി.ജനില്‍ കുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സരളാനായര്‍, ഡിപിഎം ഡോ. ബിജോയ്, ആര്‍എം ഒ.ഡോ. സാജന്‍ മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലതിക. ടെക്‌നിക്കല്‍ അസിസ്റ്റന്റ് മോഹന്‍ കെ.ടി. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉറപ്പ് രേഖാമൂലം നല്‍കിയതിനെതുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.
















