Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രാഹ്മണകുമാരൻ വളരേണ്ടതെങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 07:17 pm IST
in Samskriti

ആത്മനിയന്ത്രണത്തിന്റേയും ആത്മനിഷ്ഠയുടേയും പടികളാണ് ബ്രാഹ്മണകുമാരന്‍ ആദ്യമേ മുതല്‍ കയറിത്തുടങ്ങുന്നത്. അവനോടു മാതാപിതാക്കള്‍ നേരംപോക്കായി പറയുന്ന വാക്കുകളില്‍പ്പോലും ഈ ഉത്തുംഗശ്രേണി പ്രതിഫലിയ്‌ക്കുന്നതു കാണാം.

പരാന്നം പ്രാണസങ്കടം, ഇനിയൊരുവന്റെ മുമ്പില്‍ ഒരിയ്‌ക്കലും തലകുനിയ്‌ക്കേണ്ടിവരരുത്, സത്യമാണ് പരമധര്‍മം, ധര്‍മമാണ് എല്ലാ നന്മകളുടേയും മൂലം, പ്രാണന്‍ വെടിഞ്ഞാലും ധര്‍മം വെടിയരുത്, ഇഹപരസുഖങ്ങള്‍ ധര്‍മത്തെ ആശ്രയിച്ചിരിയ്‌ക്കുന്നു, ധര്‍മം ആരുടേയും കീഴിലല്ല, എല്ലാവരും ധര്‍മത്തിന്റെ കീഴിലാണ്, ഈ ധര്‍മം വ്യക്തിയുടെ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും അറിവിലുമാണ് നിലകൊള്ളുന്നത്, ധര്‍മസമര്‍പ്പിതമായിവേണം വ്യക്തിയും കുടുംബവും നില്‍ക്കാന്‍, പ്രവര്‍ത്തിയ്‌ക്കാന്‍, മുന്നേറാന്‍. ഇങ്ങനെ പോകുന്നു ബ്രാഹ്മണകുമാരനുള്ള ആഹ്വാനം, ആദര്‍ശം, അനുസന്ധാനവും അനുസ്മരണവും.

ഇതിന്റെ പ്രധാനവശങ്ങള്‍ മറ്റു വര്‍ണക്കാര്‍ക്കുമുള്ളതാണ്. അതോടെ ധര്‍മബദ്ധത സമഗ്രവും സാര്‍വത്രികവുമാകുന്നു. എല്ലാവരേയും ധര്‍മപ്രതിബദ്ധതയ്‌ക്കുകീഴില്‍ കൊണ്ടുവരേണ്ട കൃത്യവും ബ്രാഹ്മണവംശജരിലാണ്. ബ്രാഹ്മണന്‍ ഇതു സാധിയ്‌ക്കുന്നതു മെയ്‌മിടുക്കുകൊണ്ടല്ല. മെയ്യൂക്കു ക്ഷത്രിയര്‍ക്കുള്ളതത്രെ. ബ്രാഹ്മണന്റെ അസ്ത്രവും ശസ്ത്രവും സ്വന്തം മനഃപവിത്രതയും ബുദ്ധിസൂക്ഷ്മതയുമേ ആകാവു. അജ്ഞനെ വിജ്ഞനാക്കാന്‍ ബ്രാഹ്മണനു കഴിയണം. ദുര്‍ബലനു ബലം നല്കുന്നതും ബ്രാഹ്മണപ്രതിഭയത്രെ. ഇതു സുഗമമാക്കുംവിധമാണ് ബ്രാഹ്മണചര്യ വിഭാവനംചെയ്തിട്ടുള്ളതും രൂപപ്പെടുന്നതും.

ഗര്‍ഭാധാനംതൊട്ടു പടിപടിയായി സംസ്‌കാരം രചിയ്‌ക്കാനുള്ള പ്രക്രിയ ഇതിനു ത്രൈവര്‍ണികരെ സഹായിയ്‌ക്കുന്നു. പ്രവൃത്തികള്‍ വെറും ദേഹചലനങ്ങളായിത്തീര്‍ന്നുകൂടാ. ഓരോ കര്‍മവും ചെയ്യുന്നതിനുമുമ്പ് അതിനെക്കുറിച്ചു ശരിയായ സങ്കല്‍പം മനസ്സില്‍ രൂപപ്പെടണം. സങ്കല്പത്തിന്റെ ആഴവും ആഭയുമാണ് ഏതു പ്രവൃത്തിയേയും സജീവവും കാര്യക്ഷമവുമാക്കുന്നത്.

വിവിധസംസ്‌കാരച്ചടങ്ങുകളെന്തിന്

മനസ്സിനെ ഇങ്ങനെ പ്രവൃത്തിനിരതമാക്കിത്തീര്‍ക്കാനുള്ള കഴിവു മനുഷ്യജീവിതത്തില്‍ മുഖ്യമാണ്. അതു കാര്യക്ഷമമാക്കാനാണ് സംസ്‌കാരക്രിയകളൊക്കെ. പിറക്കുംമുമ്പേതന്നെ ശിശുവിലുണ്ടാകേണ്ട ഗുണമൂല്യങ്ങള്‍ എന്താകണമെന്ന ആലോചന കൂടിയേ തീരു. ഈ ആവശ്യം സഫലമാകാന്‍വേണ്ടി മനഃപൂര്‍വം നടത്തുന്ന സങ്കല്പങ്ങളെ ശക്തിപ്പെടുത്താനാണ് സംസ്‌കാരക്രിയകള്‍.

ആശയസൂക്തങ്ങള്‍വഴി ഈ സങ്കല്‍പങ്ങളെ ക്രോഡീകരിച്ചുവെച്ചിട്ടുള്ളതാണ് മന്ത്രങ്ങള്‍. മന്ത്രങ്ങള്‍ക്കു പ്രയോഗശക്തി ഉണ്ടാകാനാണ് ദേശകാലചലനങ്ങളെ അവയോടു ചേര്‍ക്കുന്നത്. സ്ഥലം, സമയം എന്നു തുടങ്ങി പല ആചാരവശങ്ങളും രൂപപ്പെട്ടത് ഇങ്ങനെയാണ്. മന്ത്രതന്ത്രസാമഗ്രികള്‍ സംസ്‌കാരനിര്‍മാണത്തിന്റെ ഭാഗംതന്നെയായിത്തീര്‍ന്നതും ഇതേ കാരണത്താലാണ്; എന്നാല്‍ ഇവയെല്ലാറ്റില്‍ക്കൂടിയും മുഖ്യമായി സ്പര്‍ശിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നതു മനസ്സിനെയാണെന്ന വസ്തുത പ്രത്യേകം ഓര്‍മവെയ്‌ക്കണം.

മനുഷ്യശരീരം, അതിലെ മനസ്സ്, കൂട്ടാളിയായ ബുദ്ധി, ഇവയ്‌ക്കു നിദാനമായ അഹങ്കാരം, ഇവയടങ്ങുന്ന വ്യക്തിത്വത്തിന്റെ കഴിവ്, അഴക്, ആഴം, വിസ്താരം, കോമളത, ഇതൊക്കെ ഉത്തരോത്തരം വര്‍ധിപ്പിയ്‌ക്കുന്നതാണ് ധര്‍മചിന്തകളും ധര്‍മാനുഷ്ഠാനവും, അവയുടെ പ്രയോഗഭാഗമായ സംസ്‌കാരപ്രക്രിയകളുമെന്നു ധരിച്ചേ മതിയാവൂ.

തപസ്സ്, നിയന്ത്രണം, ശാന്തി, തൃപ്തി, സാഫല്യബോധം എന്നിവയ്‌ക്കു ചുറ്റുമാണ് ധര്‍മാനുഷ്ഠാനം നില്ക്കുന്നത്. ധര്‍മത്തിന്റെ കേന്ദ്രവശം അങ്ങനെയാണ് ബ്രാഹ്മണരാകുന്നത്. ഇതു നിലനിര്‍ത്തി ചുറ്റുമുള്ള സമാജത്തിന് ഉറപ്പും ഭദ്രതയും സമാധാനവും പകര്‍ന്നുകൊടുക്കാന്‍ ബ്രാഹ്മണനു കണ്ണിലെണ്ണയൊഴിച്ചു യത്‌നിയ്‌ക്കേണ്ടിവരും. ഇതില്‍ ബ്രാഹ്മണര്‍ അവനവനെത്തന്നെയേ ആധാരമാക്കാവൂ. മറ്റുള്ളവര്‍ അറിഞ്ഞു സഹായിയ്‌ക്കാം, ഇല്ലെന്നും വരാം. മൗഢ്യം തോന്നാതെ, സ്വന്തം തപസ്സിനെ ഒന്നുകൂടി ആഴത്തിലും സ്വാതന്ത്ര്യത്തിലും പിന്തുടരുകമാത്രമാകണം അവരുടെ രീതി. ഇത് അതിന്റെതന്നെ അന്തഃസത്തകൊണ്ട് അന്വര്‍ഥവും ആദരണീയവുമായിക്കൊള്ളും.

ദേഹതലത്തില്‍ പരിമിതനായ മനുഷ്യന്‍, മനസ്തലത്തിലും ബുദ്ധിതലത്തിലും വേണ്ടത്ര സ്വതന്ത്രനും അപരിമിതനുമാണ്. ഇതെത്ര ശരിയാണെന്ന് അതിശയാവഹമായി ദൃഷ്ടാന്തപ്പെടുത്തുന്നതാകണം ബ്രാഹ്മണന്റെ രീതിക്രമങ്ങളെന്നു ധര്‍മസിദ്ധാന്തങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതു സാര്‍ത്ഥമാക്കാന്‍ കണ്ടുപിടിച്ചിട്ടുള്ള വഴികളും ആപദ്ധര്‍മങ്ങളുമെല്ലാം എത്ര ശ്രദ്ധയും ആദരവും അര്‍ഹിയ്‌ക്കുന്നുവെന്നു പറഞ്ഞുതീര്‍ക്കാവുന്നതല്ല. ചിന്തിച്ചതും എഴുതിയതും എന്നോ, നാം നോക്കിക്കണ്ട് ആലോചിയ്‌ക്കുന്നത് ഇന്നും; എന്നിട്ടും എത്രയെത്ര സുസൂക്ഷ്മവും സുന്ദരസുന്ദരവുമാണ് ഈ ആദിമതത്ത്വചിന്തകള്‍!

പുത്തന്‍പുത്തന്‍ ആകര്‍ഷണവികര്‍ഷണങ്ങളുമായി മനുഷ്യമനസ്സിനെ കിടിലംകൊള്ളിച്ചു താളംതെറ്റിയ്‌ക്കുന്ന ഈ നശ്വരലോകത്തെ ലജ്ജിപ്പിയ്‌ക്കാനും നിഷ്പ്രഭമാക്കാനുംകൂടിയാണോ സര്‍വസമര്‍ഥമായ തത്ത്വചിന്തകളും ധര്‍മരീത്യനുഷ്ഠാനങ്ങളും വര്‍ണാശ്രമങ്ങളിലൂടെ പൂര്‍വസൂരികള്‍ പ്രദാനംചെയ്തിട്ടുള്ളത്!

ഗവേഷണബുദ്ധിയോടെ നിഷ്പക്ഷമതിയായി വേണം ഇവയെ സമീപിച്ചു വിലയിരുത്താന്‍.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന

ഗ്രന്ഥത്തില്‍ നിന്ന് 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.