Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സംശയനിഴലിലോ ‘അമ്മ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 01:54 pm IST
inEntertainment

അമ്മയെക്കുറിച്ചുള്ള സങ്കല്‍പ്പം മഹത്തരമാണ്. പക്ഷേ താരസംഘടനയായ അമ്മയെക്കുറിച്ചുള്ളതാകട്ടെ നിലവാരത്തകര്‍ച്ചയുള്ളതും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഈ സംഘടന നേരിടുന്നത് നിലനില്‍പ്പു പ്രശ്‌നം തന്നെയാണ്. സമൂഹം ഒറ്റക്കെട്ടായാണ് അമ്മയ്‌ക്കെതിരെ വിമര്‍ശനത്തിന്റെ വാളോങ്ങുന്നത്.

മക്കളെ ഒരുപോലെ കാണാനാവാത്ത താര സംഘടനയായ അമ്മ രൂക്ഷവിമര്‍ശനങ്ങളില്‍ പൊരിയുന്നുതിന്റെ ഉഷ്ണമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അമ്മയെ വിമര്‍ശനങ്ങള്‍കൊണ്ട് കുത്തിക്കീറുകയാണ്. നാളുകളായി ഇത്തരമൊരു വിമര്‍ശന കൂമ്പാരത്തിനു തീപിടിക്കുന്ന ക്‌ളൈമാക്‌സിലേക്കെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അമ്മ. തങ്ങള്‍ മണ്ണില്‍ തൊടാത്ത താരങ്ങള്‍ എന്ന പൊങ്ങച്ചത്തിലും അഹങ്കാരത്തിലുംപെട്ട് വ്യാജ ഭാവനയില്‍ കഴിഞ്ഞതിന്റെ പരിണത ഫലമാണ് അമ്മയെ പൊളിച്ചെടുക്കുംവിധം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പടര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റവിചാരണ.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ കൂടെ നില്‍ക്കാതെ ആരോപണ വിധേയനായ നടനൊപ്പമാണെന്നും ജനാധിപത്യമില്ലാത്ത അമ്മയില്‍ ആണ്‍കോയ്‌മയാണ് ഉള്ളതെന്നുമൊക്കെയാണ് വിമര്‍ശനം. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പൊതുജനത്തെപ്പോലും അവഹേളിക്കും വിധം മുകേഷും ഗണേഷ്‌കുമാറും പ്രതികരിച്ചതും വന്‍ വിമര്‍ശനത്തിനു വഴിതെളിച്ചു. ഇരുവരും ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളാണെന്നകാര്യം മറന്നുപോകുംവിധമായിരുന്നു പ്രതികരണത്തിലെ നിലവാരത്തകര്‍ച്ച.

സൂപ്പര്‍ താരങ്ങളുടെ നിയന്ത്രണത്തിലും അവരുടെ നേട്ടത്തിനും മാത്രമുള്ളതാണ് താര സംഘടനയായ അമ്മ എന്നുള്ള വിമര്‍ശനം പണ്ടേ ഉണ്ടായിരുന്നു. മറ്റു താരങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ കേവലം അനുയായി വൃന്ദമായിട്ടാണ് കരുതപ്പെടുന്നതെന്നും അധിക്ഷേപമുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ മനസില്‍ സൂക്ഷിച്ച താരങ്ങള്‍ നല്ലൊരവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടത് പല രീതിയില്‍ അമ്മയെക്കൂടി ബാധിച്ചപ്പോഴാണ് തങ്ങളുടെ പ്രതിഷേധം ചില താരങ്ങള്‍ പുറത്തുവിട്ടത്. അമ്മയില്‍ അച്ഛന്‍മാര്‍ മാത്രമേ ഉള്ളൂവെന്ന് ഒരുനടി പറഞ്ഞതും ഇക്കഴിഞ്ഞ അമ്മയോഗത്തില്‍ വെറും അഭിനയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഒരു പ്രധാന നടന്‍ അഭിപ്രായപ്പെട്ടതും മറ്റും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്.

ദിലീപിനേയും നാദിര്‍ഷയേയും 13മണിക്കൂറുകളോളം ചോദ്യം ചെയ്തതും ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ കട റെയ്ഡു ചെയ്തതും മറ്റും അമ്മയെ ഉലയ്‌ക്കുന്നുണ്ട്. താര സംഘടന എന്ന നിലയില്‍ ഇതിനെക്കുറിച്ചൊന്നും വ്യക്തമായ മറുപടി പറയാന്‍ കഴിയാത്തതും യഥാര്‍ത്ഥത്തില്‍ അമ്മയെ തന്നെ സംശയ നിഴലില്‍ നിര്‍ത്തുകയാണ്.

മുകേഷിന്റെ മാധ്യമങ്ങളോടുള്ള അപക്വമായ സമീപനത്തിനെതിരെ സിപിഎം തന്നെ രംഗത്തു വന്നിട്ടുണ്ട്. സിപിഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച മുകേഷ് പാര്‍ട്ടിക്കു തന്നെ അപമാനമാണെന്ന നിലയിലാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരും അമ്മയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ വിമര്‍ശിച്ചു. നിത്യേന മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അമ്മയെ കൂടുതല്‍ സംശയത്തിലേക്കാക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.