പാനൂര്‍: പഴയ വില്ലേജ് ഓഫീസില്‍ ശേഖരിച്ച് വെച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം, തീപിടിത്തത്തിനു ശേഷം അവിടെ തന്നെ കുഴിച്ചു മൂടിയത് മാലിന്യ നിര്‍മ്മാര്‍ജ്ജനം കൊട്ടിഘോഷിച്ച പാനൂര്‍ നഗരസഭയ്‌ക്ക് ചേര്‍ന്നതല്ലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഢലം കമ്മറ്റി കുറ്റപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കുഴിച്ചു മൂടിയിട്ടുള്ളത്. പ്രദേശത്തെ വീട്ടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണിത്. നഗരസഭയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ബിജെപി തയ്യാറാവുമെന്നും, ശാശ്വതമായ മാലിന്യ സംസ്‌ക്കരണത്തിന് തയ്യാറാകാത്തതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. മണ്ഢലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്‍, രാജേഷ്‌കൊച്ചിയങ്ങാടി, കെ.എം.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















