കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറില്‍ അവബോധം സൃഷ്ടിക്കാനും പരിശീലനം നല്‍കാനും സമരിറ്റന്‍ പദ്ധതി നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഒഫ് കൊച്ചിന്‍ വെസ്റ്റ് പ്രസിഡന്റ് അജിത് കുമാര്‍ ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപകടസ്ഥലത്ത് കൃത്രമായ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളെയും യുവാക്കളെയും ഉള്‍പ്പെടുത്തി വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെയും കൊച്ചി സിറ്റി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവര്‍ക്കായി ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ പരിശീലനം ആരംഭിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത 40 സ്‌കൂളുകളിലും കോളേജുകളിലും മറ്റ് ഓര്‍ഗനൈസേഷനുകളിലുള്ളവരും പദ്ധതിയുടെ ഭാഗമാവും.
പദ്ധതിയുടെ ഉദ്ഘാടനം ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ആറിന് രാവിലെ 10ന് കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര നിര്‍വഹിക്കും. റോഡ് സുരക്ഷയെക്കുറിച്ച് ജോയ്ന്റ് ആര്‍ടിഒ ആദര്‍ശ് കുമാര്‍ ക്ലാസ് എടുക്കും.
















