ആലപ്പുഴ: പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനം ആലപ്പുഴ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. ശുചീകരണ പ്രവര്‍ത്തനത്തിന് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.
















