അമ്പലപ്പുഴ: മിനി ലോറിക്കു പിന്നില്‍ ഇന്നോവ വാനിടിച്ചു. ആര്‍ക്കും പരിക്കില്ല. അമ്പലപ്പുഴ കച്ചേരിമുക്കിനു വടക്കുഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. ഹരിപ്പാടേക്കു പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍ മിനി ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. മിനി ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടര്‍ന്ന് ദേസീയപാതയില്‍ ഗതാഗതതടസ്സം ഉണ്ടായി.
















