ജമ്മു: ജമ്മുകശ്മീരില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന് സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
പുലര്‍ച്ചെ 4.15ഓടെ ഷെല്ലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കശ്മീരിലെ ഭീമര്‍ ഗാലി മേഖലയില്‍ പാക്ക് സേന യാതൊരുവിധ പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി മന്ത്രാലയം പറഞ്ഞു. വ്യാഴാഴ്ച പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: