Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജോയിമാര്‍ ഉണ്ടാകാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 08:49 pm IST
inVicharam

പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തത് വാഗ്ദാനപ്പെരുമഴയിലാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന കേരള പദവി യാഥാര്‍ത്ഥ്യമാക്കുമെന്ന് കുറെപ്പേരെങ്കിലും പ്രതീക്ഷിച്ചു.

സംഭവിക്കുന്നതെന്ത്? എന്താണ് തൊഴിലും സമ്പത്തും സൃഷ്ടിക്കുന്ന നയങ്ങള്‍, വ്യവസായ വികസനത്തിന് ഭൂവിനിയോഗം, ശുചിത്വം, മാലിന്യ സംസ്‌കരണം ഇങ്ങനെ വന്‍ പദ്ധതികള്‍ പ്രതീക്ഷിച്ച കേരള ജനത മാലിന്യ സംസ്‌കരണമില്ലാതെ, പനിയായ പനികള്‍ക്കൊക്കെ അടിപ്പെട്ടുവരികയാണ്. എന്തിനധികം പറയുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്ഥാനമായ ക്ലിഫ്ഹൗസിന് പുറകില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം കേരളജനത ദൃശ്യമാധ്യമങ്ങളില്‍ കണ്ടതല്ലെ?

കേരളം കര്‍ഷക ആത്മഹത്യകള്‍ക്ക് പണ്ടേ കുപ്രസിദ്ധമാണ്. അത് കൃഷിനാശംകൊണ്ടും കൃഷി ചെയ്യാന്‍ വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്‌ക്കാന്‍ സാധ്യമാകാതെയും മറ്റുമാണ്. കൃഷിയ്‌ക്ക് ബാങ്കില്‍ നിന്നല്ലാതെ ബ്ലേഡ് കമ്പനികളില്‍നിന്ന് കടമെടുത്ത് ഭീഷണിയില്‍ ഭയന്നുള്ള ആത്മഹത്യകള്‍. മകളുടെ കല്യാണത്തിനും വീട് പണിയാന്‍ തുടങ്ങിയവയ്‌ക്കും കടക്കെണിയിലാകുന്നു.

ഇതിനെല്ലാം പുറമെ കേരള കര്‍ഷകര്‍ വിവിധതരം വിത്തുകള്‍ പാകി വിജയിക്കാതിരിക്കുക, സര്‍ക്കാരിന്റെ നയപരമായ പാളിച്ചകള്‍, വിളനാശം, കാലാവസ്ഥാ വ്യതിയാനം എല്ലാം കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രേരകമാകുന്നു. കേരളത്തിന്റെ ശാപമായ മദ്യപാനവും വാതുവയ്‌പും സ്ത്രീധന പ്രശ്‌നങ്ങളും വിളയ്‌ക്ക് എടുത്ത കടങ്ങളും എല്ലാം കര്‍ഷക വൃത്തിയിലെ അനിവാര്യ ഘടകമാണ്.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് (എന്‍സിഎഫ്) ഒന്നും ഫലപ്രദമല്ല. കൗണ്‍സലിങ്ങും മറ്റും പുസ്തകത്താളുകളില്‍ ഒതുങ്ങുന്നു. സര്‍ക്കാരാകട്ടെ ചെറിയ കൃഷിക്കാര്‍ എടുക്കുന്ന കടംപോലും എഴുതിത്തള്ളാന്‍ തയ്യാറല്ല. ബ്ലേഡ് കമ്പനിക്കാരാകട്ടെ അമിതപലിശ ഈടാക്കുന്നു. തടയാന്‍ നടപടികളില്ല. മറ്റൊരു വസ്തുത ജലലഭ്യത ഉറപ്പാക്കുന്നില്ല എന്നതാണ്. മഴവെള്ള സംഭരണം എന്നത് പുസ്തകത്തില്‍ ഒതുങ്ങുന്ന വാക്ക് മാത്രമാണ്. കൃഷി രീതികള്‍ മാറി, നെല്ലിന് പുറമെ കുരുമുളക്, റബ്ബര്‍ മുതലായവ കൃഷി ചെയ്ത്, മതിയായ വില ലഭിക്കാത്ത നിരാശയിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.

പക്ഷെ ഇതാദ്യമായി കരം വാങ്ങാത്തതിനാലും പോക്കുവരവ് ചെയ്യാത്തതിനും കൂടി കര്‍ഷകര്‍ തൂക്കുകയറില്‍ അഭയം പ്രാപിക്കുന്നു. ചെമ്പനോട, കാവില്‍ പുരയിടത്തില്‍ ജോയ് എന്ന കര്‍ഷകനാണ് തന്നെ കരം അടയ്‌ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന്റെ മുന്‍പില്‍ തൂങ്ങിമരിച്ചത്. കരം അടയ്‌ക്കാന്‍ വില്ലേജ് ഓഫീസില്‍ കഴിഞ്ഞ 18 മാസംകയറിയിറങ്ങിയിട്ടും കരം സ്വീകരിക്കാന്‍ വില്ലേജ് ജീവനക്കാര്‍ തയ്യാറായില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് മടക്കി അയച്ചു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ബുധനാഴ്ച ജോയ് ആത്മഹത്യ ചെയ്തത്. അന്നും അയാള്‍ കരം അടയ്‌ക്കാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിരുന്നു. കരം അടയ്‌ക്കാത്തതിന്റെ കാരണമായി വില്ലേജ് ഓഫീസര്‍, ജോയിയോട് പറഞ്ഞത് അയാളുടെ സ്ഥലം തര്‍ക്കഭൂമിയാണ് എന്നായിരുന്നു.

കേരളം ഇന്ത്യയില്‍ തന്നെ ആത്മഹത്യാ നിരക്കില്‍ മുന്‍നിരയിലാണ്. പക്ഷെ ഇതുവരെയുള്ള കര്‍ഷക ആത്മഹത്യകള്‍ വിളനാശവും കടക്കെണിയും മൂലമായിരുന്നെങ്കില്‍ കരം അടയ്‌ക്കാന്‍ അനവദിക്കാത്തതിനെത്തുടര്‍ന്ന് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമാണ്. പക്ഷെ പിണറായി സര്‍ക്കാരിന് അതുകൊണ്ട് ലേശംപോലും ചാഞ്ചല്യം ഉണ്ടായില്ല എന്നതാണ് അദ്ഭുതം.

റവന്യൂ വകുപ്പിലാണ് കേരളത്തില്‍ ഏറ്റവും അഴിമതി നടക്കുന്നത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. വില്ലേജ് ജീവനക്കാരുടെ കൈക്കൂലിയും അഴിമതികളും കുപ്രസിദ്ധമാണെങ്കിലും ഇതു തടയാനോ, ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവര്‍ക്ക് കൗണ്‍സലിങ്ങും മറ്റും നല്‍കി അവരെ തിരിച്ചെത്തിക്കാനോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറല്ല. ഇതാണ് അഴിമതി വര്‍ധിക്കാനും പ്രതിരോധത്തിലാകുന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും ഇടവരുത്തുന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പറയുന്നത് 51.9 ശതമാനം കര്‍ഷകര്‍ കടക്കെണിയിലാണ് എന്നാണ്. കര്‍ഷക ആത്മഹത്യകള്‍ മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെങ്കിലും അതെല്ലാം കടക്കെണി മൂലമോ വിളനാശം മൂലമോ ആണ്.

വ്യവസായ രംഗത്തും സേവനമേഖലയിലും ആത്മഹത്യകള്‍ പെരുകുന്നു. ചെറുകിട കര്‍ഷകരുടെ കടം എഴുതി തള്ളാനെങ്കിലും സര്‍ക്കാര്‍ തയ്യാറായാല്‍ കേരളത്തിലെ ലജ്ജാകരമായ ആത്മഹത്യാനിരക്ക് കുറയുമായിരുന്നു. ആത്മഹത്യകളിലെ 1.4% വ്യവസായ-സേവന മേഖലയില്‍ നിന്നാണ്. സര്‍ക്കാരുകള്‍ മാറുമ്പോഴും ജനങ്ങള്‍ തങ്ങളുടെ ജീവിത നിലവാരവും തൊഴില്‍ സാധ്യതയും വര്‍ധിക്കുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കുമെന്നും മലിനീകരണ നിയന്ത്രണം, ആരോഗ്യം മുതലായവ നന്നാക്കും എന്നും ജനം പ്രതികരിച്ചു. ഒരു ഫാക്ടറി പണിതുയര്‍ത്തി അതില്‍ യന്ത്രം സ്ഥാപിക്കാനും നമ്പറിടാനും മറ്റും വില്ലേജ് ഓഫീസ് കയറിയിറങ്ങണം. വൈദ്യുതി കണക്ഷന്‍ ലഭിക്കാനും മറ്റുമുള്ള അനുമതി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ മാറ്റം ആവശ്യമാണെന്നല്ലേ ജോയിയുടെയും, ഇതിന് മുന്‍പുള്ള പലരുടെയും ആത്മഹത്യകള്‍ തെളിയിക്കുന്നത്? ഓരോ ആത്മഹത്യയും സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ്.

കേരളത്തില്‍ വ്യവസായം വരാന്‍ ഭൂമിയില്ല എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ പഴയ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റേതുപോലെയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ വെറുതെ കിടക്കുകയല്ലേ? പരിസ്ഥിതി ദോഷം വരാതെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് ഇവിടെ വരാവുന്നതാണ്. പക്ഷെ ഇതിന്റെ സാധ്യത മനസ്സിലാക്കി അതിലേയ്‌ക്കുള്ള ശ്രമം നടത്താന്‍ ഉദ്യോഗസ്ഥവൃന്ദത്തിനോ സര്‍ക്കാരിനോ കഴിയുന്നില്ല. അല്ലെങ്കില്‍ ശ്രമിക്കുന്നില്ല എന്നുവേണം കരുതാന്‍.

മുഖ്യമന്ത്രി പിണറായി അധികാരമേറ്റപ്പോള്‍ പറഞ്ഞ ഒരു വാചകം എല്ലാവരുടെയും മനസ്സില്‍ തട്ടുന്നതായിരുന്നു. ”ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്” എന്നാണദ്ദേഹം പറഞ്ഞത്. പറഞ്ഞത് കാറ്റത്ത് പറന്നുപോയതല്ലാതെ നടപടി എന്തുണ്ടായി? സര്‍ക്കാര്‍ ഓഫീസുകള്‍ ശുദ്ധീകരിക്കാന്‍ ഇടതുസര്‍ക്കാരിനാകും. പക്ഷെ അതിനുള്ള ഇച്ഛാശക്തി വേണം.

കേരളം ആശ്രയിക്കുന്നത് കൃഷിയേയോ വ്യവസായത്തേയോ അല്ല. കേരളത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള വന്‍ സാധ്യതയാണ് വിനോദസഞ്ചാര മേഖലയ്‌ക്കുള്ളത്. പ്രകൃതി ഹൃദയംനിറഞ്ഞ് അനുഗ്രഹിച്ചു തന്ന പ്രകൃതിമനോഹാരിതപോലും ഉപയോഗപ്പെടുത്താതെ നശിപ്പിക്കാനാണ് മലയാളികള്‍ ശ്രമിക്കുന്നത്. വനനശീകരണം നദി-തടാക വിനാശം മുതലായവയാണ് ചെറിയ ലാഭലക്ഷ്യമുള്ള മലയാളി ചെയ്യുന്നത്. കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഇല്ലാതെ പോയപ്പോള്‍ അവര്‍ ശ്രീലങ്കയിലേക്ക് വഴിമാറി.

ഇപ്പോള്‍ കൊച്ചി മെട്രോ കേരളത്തിന്റെ ശിരസ്സില്‍ പൊന്‍തൂവലാണ്. വേണമെങ്കില്‍ സര്‍ക്കാരിന് വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിഭാവനം ചെയ്യാം; എലിവേറ്റഡ് കോസ്റ്റല്‍ ഹൈവേ പോലെ. ഇപ്പോള്‍ ജലമെട്രൊ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷമായി കാണാതെ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്‌ട്രീയ നേതാവായി പിണറായി വിജയന്‍ തരംതാണുപോകുന്നില്ലേ? നിതീഷ് കുമാര്‍ കേന്ദ്രത്തിന്റെ സഹായംകൊണ്ട് എന്തെല്ലാം വികസനപദ്ധതികള്‍ കൊണ്ടുവന്നു? കക്ഷി രാഷ്‌ട്രീയത്തിനും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും അതീതനായി മുഖ്യമന്ത്രി എന്ന ധാരണ സൃഷ്ടിക്കാന്‍ പിണറായി വിജയന് കഴിഞ്ഞില്ല.

കേരളത്തിന്റെ ശാപമായ കര്‍ഷക ആത്മഹത്യകള്‍ തടയാനും ഓരോ ഫയലിലും ഓരോ ജീവിതം എന്ന മുദ്രാവാക്യം സാര്‍ത്ഥകമാക്കാനും മുഖ്യമന്ത്രി ശ്രമിക്കണം. കര്‍ഷകര്‍ എന്നും അവഗണിക്കപ്പെടുന്നവരാണ്. നെല്ലറയായ കുട്ടനാട്ടില്‍ കൊയ്‌തെടുത്ത നെല്ല് പാടവരമ്പത്തിരുന്ന് നശിക്കുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. കേരളത്തില്‍ നടമാടുന്ന അഴിമതി എത്ര ജീവിതങ്ങളെ നശിപ്പിക്കുന്നുവെന്ന് ചിന്തിച്ച് അഴിമതി ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ ‘ജോയി’മാര്‍ ഉണ്ടാകാതിരിക്കുകയുള്ളൂ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.