Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിജയമീ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 08:44 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമായിരിക്കുമെന്ന് വിധിയെഴുതിയവര്‍ ഇപ്പോള്‍ നിരാശ മറച്ചുപിടിക്കാന്‍ കുപ്രചാരണം നടത്തുകയാണ്. മോദിയുടെ യുഎസ് സന്ദര്‍ശനം പല നിലയ്‌ക്കും പ്രതീക്ഷിച്ചതിനെക്കാള്‍ വിജയമായിരുന്നു. പാക്കിസ്ഥാന്‍ പിന്തുണയ്‌ക്കുന്ന ഭീകരവാദം, മ്യാന്‍മര്‍ ഒഴികെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ ഇന്ത്യന്‍ നിലപാടുകള്‍ അംഗീകരിക്കുമെന്ന വ്യക്തമായ സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വിഷയങ്ങളെ വൈകാരികമായി സമീപിക്കുകയും അഭിപ്രായങ്ങള്‍ തുറന്നടിക്കുകയും ചെയ്യുന്നയാളാണ് ട്രംപ് എന്നത് കണക്കിലെടുക്കുമ്പോള്‍ ശാന്തവും ഫലപ്രദവുമായി ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദിയും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള മാധ്യമവിശാരദന്മാരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടി മോദി പ്രധാനമന്ത്രിയായത്. വന്‍ പരാജയം പ്രവചിച്ച മാധ്യമങ്ങളുടെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ചാണ് ട്രംപ് അധികാരത്തിലെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഒരുപോലെ ലഭിക്കുന്ന പ്രസിദ്ധിയും ശക്തമായ ദേശീയ വീക്ഷണവും ഇരുനേതാക്കളെയും വ്യക്തിപരമായി കൂടുതല്‍ അടുപ്പിക്കുന്ന ഘടകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ യാഥാര്‍ത്ഥ്യം എന്തുതന്നെയായിരുന്നാലും, സന്ദര്‍ശനത്തിലുടനീളം മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന സമീപനമാണ് ട്രംപ് പുലര്‍ത്തിയത്. തങ്ങള്‍ രണ്ടുപേരും സമൂഹമാധ്യമങ്ങളിലെ ലോകനേതാക്കളാണെന്ന ട്രംപിന്റെ അഭിപ്രായ പ്രകടനം ഇതിന് തെളിവാണ്.

മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നതിന് മുന്‍പുതന്നെ, കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സെയ്ദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്കയെ ശരിവയ്‌ക്കുന്നതായിരുന്നു ഈ നടപടി. മറ്റ് രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്ന് മോദി-ട്രംപ് കൂടിക്കാഴ്ചയ്‌ക്കുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന നല്‍കുന്ന മുന്നറിയിപ്പ് ശരിയായ ദിശയിലുള്ളതാണ്. ‘പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം’ എന്ന് പ്രസ്താവനയില്‍ എടുത്തുപറയുന്നു. പാക്ക് പിന്തുണയുള്ള ഭീകരവാദത്തിനെതിരെ രാജ്യാന്തരതലത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ ശരിവയ്‌ക്കുന്നതാണിതെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്.

ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന കോണ്‍ഗ്രസിന്റെ പ്രതികരണം പരിഹാസ്യമാവുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെയാണ് സംയുക്ത പ്രസ്താവനയെന്നും, പാക്ക് ഭീകരതയെക്കുറിച്ച് അതില്‍ ഒന്നും പറയുന്നില്ലെന്നുമുള്ള കോണ്‍ഗ്രസ് വക്താവിന്റെ ‘കണ്ടെത്തല്‍’ സന്ദര്‍ശനം വിജയമായതിന്റെ നിരാശയില്‍നിന്ന് ഉടലെടുത്തതാണ്. പാക്കിസ്ഥാന്‍ ഭീകരര്‍ ഇസ്ലാമിക ഭീകരരല്ലെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് സംയുക്ത പ്രസ്താവന വ്യക്തമായി പറയുന്നതിനു നേരെ കോണ്‍ഗ്രസ് ബോധപൂര്‍വം കണ്ണടയ്‌ക്കുകയാണ്. ഭീകരവാദത്തെ പൊതുവായി അപലപിക്കുകയും, അതിനെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്യുമ്പോഴും പാക്കിസ്ഥാന്റെ കാര്യത്തില്‍ പലപ്പോഴും ഇരട്ടത്താപ്പ് നയമാണ് അമേരിക്ക സ്വീകരിക്കാറ്. ഇതില്‍നിന്നുള്ള വ്യതിയാനമായി വേണം ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തെ കാണാന്‍. ഇസ്ലാമിക ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിന് തങ്ങള്‍ അധികാരത്തിലുള്ളപ്പോഴൊന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

അമേരിക്കയും ഇന്ത്യയും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ധാരണയ്‌ക്കെതിരെ ചൈന അമര്‍ഷം പ്രകടിപ്പിച്ചതില്‍നിന്നുതന്നെ മോദിയുടെ സന്ദര്‍ശനം വിജയകരമാണെന്ന് തെളിയുന്നു. ഇന്ത്യയ്‌ക്ക് ആളില്ലാ യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ യുഎസ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത് ചൈനയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൈനയ്‌ക്കെതിരെ തീതുപ്പിയ ട്രംപ് അധികാരമേറ്റശേഷം ആ രാജ്യത്തോടുള്ള നിലപാട് മയപ്പെടുത്തിയത് ഇന്ത്യയെ തെല്ല് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് ആളില്ലാ യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ ചൈന തങ്ങളുടെ ശത്രുരാജ്യം തന്നെയാണെന്ന് ട്രംപ് ഭരണകൂടം പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആളില്ലാ വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികസേനയുടെ നിരീക്ഷണശേഷി ഇന്ത്യക്ക് വിപുലമാക്കാനാകും. ഇതുവഴി ചൈനീസ് മുങ്ങിക്കപ്പലുകളുടെ നീക്കങ്ങളെ അടുത്തറിയാം. മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാത്ത ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കാനുള്ള അമേരിക്കയുടെ സന്നദ്ധത പ്രത്യേകം പരിഗണിക്കണം. വെറുതെയല്ല അമേരിക്കയുമായുള്ള ‘അതിരുവിട്ട ബന്ധം’ ഇന്ത്യയ്‌ക്ക് ദുരന്തമാകുമെന്ന് ചൈന അമര്‍ഷംകൊണ്ടത്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.