ഇരിട്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറും സംസ്ഥാന തലത്തില്‍ ഒന്നും റാങ്ക് നേടിയ മാടത്തില്‍ പാട്ടാരം സ്വദേശി ഡെറിക് ജോസഫിന് ഇരിട്ടി മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പ്രസിഡന്റ് എന്‍.കുഞ്ഞിമൂസ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉപഹാരം നല്കി. കെ.എസ്.ജോയി, കെ.വി.റഷീദ്, പി.വി.ബാബു, തറാല് ഈസ, സി.ബാബു, പി.കെ.മുസ്തഫ ഹാജി, ജോസഫ് സെബാസ്റ്റ്യന്‍, കെ.എ.ജോണ്സണ്, മോഹന്‍രാജ്, ചാരു മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: