Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലാച്ചിമട: സര്‍ക്കാര്‍ വഞ്ചനയ്‌ക്ക് എതിരെ സമരം ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 01:22 am IST
in Kerala

തൃശൂര്‍: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ മൗനം ഇരകളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2016 ഫെബ്രുവരിയില്‍ രാഷ്‌ട്രപതി തിരിച്ചയച്ച ബില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.

കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍.

രാഷ്‌ട്രപതി തിരിച്ചയച്ചതോടെ ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. ഒന്നര വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്.

എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ട്രൈബ്യൂണല്‍ ബില്‍ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. ഇതോടെ സര്‍ക്കാരിനെതിരായി സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി.

കോള കമ്പനിക്കുവേണ്ടി ബില്‍ അട്ടിമറിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നു എന്നാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും ആരോപിക്കുന്നത്. നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ നടപ്പാക്കാതിരിക്കാന്‍ ആദ്യംമുതലേ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടായിരുന്നു. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 2011 ഫെബ്രുവരി 24നാണ് കേരള നിയമസഭ ബില്‍ അംഗീകരിച്ചത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്‌ക്ക് അയച്ചു.

2011 ഏപ്രില്‍, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കിയെങ്കിലും ആഭ്യന്തര വകുപ്പ് ഉടക്കിട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ താല്പര്യമായിരുന്നു ഇതിന് പിന്നിലെന്നാണ് സമരസമിതി ആരോപിക്കുന്നത്.

2011 ജൂലൈയില്‍ കൊക്കക്കോളയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള മറുപടി നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല.

2016ല്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച് ബില്‍ തിരിച്ചയച്ചു. സര്‍ക്കാരിനെതിരായ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കണമെന്ന നിലപാടിലാണ് സമരസമിതി പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

പുതിയ വാര്‍ത്തകള്‍

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.