Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നിര്‍ധന കുടുംബം ദുരവസ്ഥയില്‍,​ കണ്ടിട്ടും കാണാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 04:54 pm IST
in Special Article

‘അമ്മേ, ഇന്നുംവരുമോ പാമ്പ്’ കുട്ടികളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ, ഇഴജന്തുക്കള്‍ കയറി ഇറങ്ങുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന കാര്‍ത്ത്യായനിയും ഭര്‍ത്താവും രണ്ട് ആണ്‍ മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്ന 14 അംഗ കുടുംബത്തിന്റെ ദുരവസ്ഥയാണിത്.

കുണ്ടംകുഴിക്ക് അടുത്ത് ബിഡിക്കണ്ടം എന്ന സ്ഥലത്ത് വീടും, കുടിവെള്ളവും, വൈദ്യുതിയും ഇല്ലാതെ നരകതുല്യ ജീവിതം നയിക്കുകയാണ് ഒരു നിര്‍ധന പട്ടിക വര്‍ഗ്ഗ കുടുംബം. ഓലയും പ്ലാസ്റ്റിക് ഫീറ്റും കുറച്ച് ഓടുകളും ഉപയോഗിച്ച് പാറപുറത്ത് കുത്തി ഉയര്‍ത്തിയ വീട്ടിലാണ് എസ്ടി മാവിലാന്‍ സമുദായത്തില്‍പ്പെട്ട ഇവര്‍ കഴിയുന്നത്. പകല്‍പോലും ഈ വീട്ടിനകത്തേക്ക് മുഴുവനായും വെളിച്ചമെത്താറില്ല.

കത്തിച്ചു വെയ്‌ക്കുന്ന മണ്ണെണ്ണ വിളക്കില്‍ നിന്നോ, ഭക്ഷണം പാകം ചെയ്യുന്ന അടുപ്പില്‍ നിന്നോ തീപ്പോരി പറന്നാല്‍ ഇല്ലാതാകാവുന്ന അപകടകരമായ അവസ്ഥയില്‍ ജീവിക്കുകയാണ് ഈ കുടുംബം.

പേടിയില്ലാതെ കൊച്ചുമക്കളെയും കൊണ്ട് കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ചു കൂരയ്‌ക്കായി കര്‍ത്ത്യായനി മുട്ടാത്ത വാതിലുകളില്ല. ഊരുകൂട്ടത്തിലും പഞ്ചായത്തിലും വീടിന് നല്‍കിയ അപേക്ഷ വാങ്ങിവെച്ച് രശീത് കൊടുത്തതല്ലാതെ ഇന്നുവരെ അധികൃതര്‍ ഇവര്‍ക്കു മുന്നില്‍ കണ്ണുതുറന്നിട്ടില്ല. 2015 ല്‍ രണ്ട് തവണ വീടിനായി നല്‍കിയ അപേക്ഷ അധികൃതര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

കാര്‍ത്ത്യായനി(57), ഭര്‍ത്താവ് രാമകൃഷ്ണന്‍(69), മൂത്തമകന്‍ മണികണ്ഠന്‍(38), ഭാര്യ സുഗന്ധി(28), പെണ്‍കുട്ടികളായ മായ(15), മിത്ര(2), മന്യ(14), മീര(9), മകന്‍ മിഥുന്‍ (4), രണ്ടാമത്തെ മകന്‍ ജയരാമന്‍(ചന്ദ്രന്‍-34), ഭാര്യ സുനിത(28), ആണ്‍കുട്ടികളായ വൈഷ്ണവ്(11), വൈശാഖ്(ഒന്ന്), മകള്‍ അശ്വതി(7) എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് ഇവര്‍ കുടുംബം നോക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ചന്ദ്രന് പലപ്പോഴും പണിക്ക് പോകാന്‍ കഴിയാറില്ല.

മഴക്കാലമായതോടെ ചൊര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ കുട്ടികളുടെ പുസ്‌കങ്ങള്‍ നനയാതെ വെയ്‌ക്കാന്‍ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇടിയും മിന്നലുമുള്ള സമയത്ത് വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീഴുമ്പോള്‍ പിടയ്‌ക്കുകയാണ് നെഞ്ചെന്ന് ജയരാമന്‍ പറഞ്ഞു. ഇവരുടെ വീടിന് മുകളില്‍ കൂടിയാണ് എച്ച്ടി ലൈന്‍ കടന്ന് പോകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കാറ്റിലും മഴയിലുമാണ് വീട് ഒരുവശത്തേക്ക് ചരിഞ്ഞ് വീഴാറായ നിലയിലായതെന്ന് വീട്ടുകാര്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ പാറി മഴവെള്ളം അകത്ത് വീഴുന്നത് പതിവാണ്.

തൊട്ടടുത്ത കരിങ്കല്‍ ക്വാറിയില്‍ നിന്ന് പാറപ്പൊട്ടിക്കുമ്പോള്‍ കല്ലുകള്‍ പലപ്പോഴും വന്ന് പതിക്കുന്നത് ഇവരുടെ മുറ്റത്താണ്. ഒരു തവണ ജയരാമന് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ ഇവരുടെ വീടും പരിസരവും പാമ്പുകളുടെ നിത്യ സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുകയാണ്. മഴ ശക്തമായതോടെ കൊച്ചുമക്കളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കാര്‍ത്ത്യായനിയും കുടുംബവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.