കോഴിക്കോട്: ജന്മഭൂമി പെരുന്നാള്‍ പ്രത്യേക പതിപ്പ് ‘നിലാവ്’ പ്രകാശനം ചെയ്തു. കളന്തോട് മജ്ലിസില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി വികസന സമിതി അംഗം കെ.പി. വസന്തരാജന്‍ സൂഫി വര്യന് പിഎസ്കെ തങ്ങള്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ മജ്ലിസ് സെക്രട്ടറി ജമീല്‍, വിജയറാം, ജന്മഭൂമി കോഴിക്കോട് അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ. സുരേന്ദ്രന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. എം. അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: