തിരുവനന്തപുരം: പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കിടത്തി ചികിത്സക്ക് കൂടുതല്‍ സൗകര്യവും സജ്ജീകരണവും താല്‍ക്കാലികമായി ഉണ്ടാക്കണം.
27, 28, 29 തീയതികളില്‍ സംസ്ഥാനമാകെ നടക്കുന്ന ശുചീകരണ യജ്ഞ പരിപാടിയില്‍ വിദ്യാലയങ്ങളിലെ എന്‍എസ്എസ്/എന്‍സിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിഭാഗങ്ങളെ പ്രത്യേകമായും വിദ്യാര്‍ത്ഥികളെയാകെ പൊതുവിലും പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി വിദ്യാലയ മേധാവികള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: