ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച്
കടയ്ക്കല്‍: കേരളത്തില്‍ ദേവസ്വം ഭരണത്തില്‍ ബോര്‍ഡ് പ്രസിഡന്റുമാര്‍ ഭക്തരെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരായി മാറിയിരിക്കുന്നത് അപലപനീയമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ðസെക്രട്ടറി എം.പി.അപ്പു.
ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചും കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ നിരക്ക് ഇരട്ടിയാക്കിയതും ക്ഷേത്രത്തെയോ വിശ്വാസികളേയോ ഹിന്ദുസമാജത്തേയോ സംരക്ഷിക്കാനല്ല, മറിച്ച് ഭണ്ഡാരങ്ങളില് പണം വര്‍ദ്ധിപ്പിക്കാനും പണം കൊള്ളയടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിലെ അഴിമതിയും രാഷ്ട്രീയ കിടമത്സരങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ചിതറയിലെ വസതിയിലേയ്ക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി നേതാക്കളായ എം.കെ.അജയന്, പി.ശശിധരന്‍പിള്ള, രാജീവ് ചിതറ, അഭിലാഷ് വല്ലാരി, ആര്‍ച്ചല്‍ സജികുമാര്‍, ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ക്ഷേത്രസംരക്ഷണസമിതി നേതാക്കളായ കെ.ഒ. ജയചന്ദ്രന്, ശശിധരന്‍പിള്ള, രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: