കൊച്ചി: വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ സ്ഥലങ്ങളിൽ അനുവദിനീയമായ അളവിൽ മദ്യം സൂക്ഷിക്കാം. എന്നാൽ വിൽപന പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
വിധിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നടത്തുന്ന വിവാഹം, വിവാഹ നിശ്ചയം, വീടുകയറി താമസം, മാമോദീസ തുടങ്ങിയ ചടങ്ങുകളില്‍ എക്സൈസിന്റെ അനുമതിയില്ലാതെ മദ്യം വിളമ്പാം. നിലവില്‍ വീടുകളിലെ ആഘോഷ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസിന്റെ പ്രത്യേക അനുമതി വേണം. ഇത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശി അലക്സി ചാക്കോ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിര്‍ണായക വിധി.
ഹോട്ടലുകളിലോ ക്ലബ്ബുകളിലോ നടത്തുന്ന സ്വകാര്യ ചടങ്ങുകളില്‍ മദ്യംവിളമ്പുന്നതിന് വിധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: