Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വയം ശുദ്ധീകരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:46 pm IST
inSamskriti

കുട്ടിക്കാലം മുതല്‍ക്കേ, നാം നമുക്കു വെളിയിലുള്ള വല്ലതിലും കുറ്റം ചുമത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു. നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നിലകൊള്ളുന്നത്, നമ്മെത്തന്നെ നേരേയാക്കാനല്ല. നാം ദുഃഖാര്‍ത്തരാകുമ്പോള്‍ ‘ഓ, ഈ ലോകം ചെകുത്താന്റെ ലോകം തന്നെ,’ എന്നു പറയുന്നു. നാം അന്യരെ ശപിച്ചിട്ട് ‘എന്തൊരു ഭ്രാന്തന്മാര്‍, എന്തൊരു വിഡ്ഢികള്‍’ എന്ന് അവരെ കുറ്റപ്പെടുത്തുന്നു.

എന്നാല്‍, നാം യഥാര്‍ത്ഥത്തില്‍ അത്ര നല്ലവരാണെങ്കില്‍ എന്തുകൊണ്ട് ഈ മാതിരി ലോകത്തിലായി? ഇതു ചെകുത്താന്റെ ലോകമാണെങ്കില്‍ നാമും ചെകുത്താന്മാരായിരിക്കണം: അല്ലെങ്കില്‍ നാം എന്തുകൊണ്ട് ഇവിടെയായി? ‘ഹോ! ലോകത്തിലെ ആളുകളുടെ സ്വാര്‍ത്ഥത!’ പരമാര്‍ത്ഥംതന്നെ. എന്നാല്‍, നാം ഭേദപ്പെട്ടവരാണെങ്കില്‍ എന്തുകൊണ്ട് ഈ കൂട്ടത്തില്‍ കാണപ്പെടുന്നു? അതിനെപ്പറ്റി ഒന്നാലോചിക്കുക.

നാം അര്‍ഹിക്കുന്നതേ നമുക്കു കിട്ടുന്നുള്ളു. ലോകം ചീത്തയും നാം നല്ലവരുമാണെന്നു പറയുമ്പോള്‍ അതൊരു പൊളിയാണ്. അതൊരിക്കലും അങ്ങനെയാവാന്‍ തരമില്ല. നാം നമ്മോടുതന്നെ പറയുന്ന ഒരു ഭയങ്കര കള്ളമാണത്.

ഇതാണ് ഒന്നാമതു പഠിക്കേണ്ട പാഠം; വെളിയിലുള്ള ഒന്നിനേയും ശപിക്കാതിരിക്കാനും അന്യരായ ആരുടേയും മേല്‍ കുറ്റം ചുമത്താതിരിക്കാനും നിശ്ചയിക്കുക: ആണത്തത്തോടെ എഴുന്നേറ്റുനിന്ന് കുറ്റം സ്വന്തം തലയിലേല്‍ക്കുക. അതെപ്പോഴും ശരിതന്നെയായിരിക്കുമെന്നു നിങ്ങള്‍ക്കു കാണാം. നിങ്ങളെത്തന്നെ പിടികൂടുക.

ഒരു നിമിഷത്തില്‍ നാം നമ്മെപ്പറ്റി വളരെ വീരവാദങ്ങള്‍ മുഴക്കുന്നു; നാം പൗരുഷശാലികളാണെന്നും, ദേവതുല്യന്മാരാണെന്നും, നമുക്ക് എല്ലാമറിയാമെന്നും, എന്തു ചെയ്യാനും കഴിവുണ്ടെന്നും, നാം കുറ്റമറ്റവരും കളങ്കമറ്റവരുമാണെന്നും, ലോകത്തിലേയ്‌ക്കും നിഃസ്വാര്‍ത്ഥരാണെന്നും മറ്റും. അടുത്ത നിമിഷത്തില്‍ ഒരു ചെറിയ കല്ലു വന്ന് നമ്മെ മുറിപ്പെടുത്തുന്നു.

ഒരു നിസ്സാര മനുഷ്യനില്‍നിന്നുണ്ടായ ഒരു ചെറിയ കോപപ്രകടനം നമ്മെ വ്രണിതഹൃദയരാക്കുന്നു. ഈ ‘ദേവന്മാരെ’ ദുഃഖത്തിലാഴ്‌ത്തുവാന്‍ തെരുവീഥിയിലെ ഏതൊരു വിഡ്ഢിക്കും സാധിക്കുന്നു! ഇതു ലജ്ജാവഹമല്ലേ? നാം അത്ര ദേവന്മാരായിരുന്നെങ്കില്‍ അതങ്ങനെ വരുമോ? ലോകമാണ് അപരാധിയെന്നു പറയുന്നതു ശരിയാണോ?

പരമനിര്‍മ്മലനും അത്യുദാരനുമായ ഈശ്വരനെ നമ്മുടെ പക്കലുള്ള വല്ല കൗശലംകൊണ്ടും ദുഃഖത്തിലാഴ്‌ത്തുവാന്‍ സാധിക്കുമോ? നിങ്ങള്‍ അത്ര വളരെ സ്വാര്‍ത്ഥരഹിതനാണെങ്കില്‍ നിങ്ങള്‍ ഈശ്വരതുല്യനാണ്. ഏതു ലോകത്തിനാണ് പിന്നെ നിങ്ങളെ ശല്യപ്പെടുത്താന്‍ കഴിയുക? യാതൊരു ഹാനിയും പറ്റാതെ, യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ഏഴു നരകങ്ങളില്‍ക്കൂടിയും കടന്നുപോകാന്‍ നിങ്ങള്‍ക്കു കഴിയും.

എന്നാല്‍ നിങ്ങള്‍ ആവലാതിപ്പെടുകയും സ്വന്തം അസുഖങ്ങള്‍ക്കുള്ള കുറ്റം ബാഹ്യലോകത്തിന്റെ മേല്‍ ചുമത്തേണ്ടിവരികയും ചെയ്യുന്ന വസ്തുത, ബാഹ്യലോകം നിങ്ങളെ സ്പര്‍ശിക്കുന്നു, ബാധിക്കുന്നു, എന്നു തെളിയിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന ആ വസ്തുത, നിങ്ങള്‍ സ്വയം അവകാശപ്പെടുന്നത്രയൊന്നും ആയിട്ടില്ലെന്നും തെളിയിക്കുന്നു.

ബാഹ്യലോകം നിങ്ങളെ ദ്രോഹിക്കുന്നു എന്നു സങ്കല്‍പിച്ചുകൊണ്ട്,’ഹോ! ഈ ചെകുത്താന്റെ ലോകം! എന്നെ ഇയാള്‍ ദ്രോഹിക്കുന്നു, അയാള്‍ ദ്രോഹിക്കുന്നു,’ എന്നെല്ലാം മുറവിളി കൂട്ടുന്നതിനാല്‍ നിങ്ങള്‍ ദുഃഖത്തിനുമേല്‍ ദുഃഖം കൂട്ടിവെച്ച് സ്വന്തം അപരാധം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ദുഃഖത്തോടു കള്ളം കൂടി ചേര്‍ക്കുകയാണത്.

നമുക്കു നമ്മുടെ കാര്യംതന്നെ നോക്കാനുണ്ട്. അത്രയും നമുക്കു ചെയ്യാവുന്നതാണ്. കുറെ നാളത്തേയ്‌ക്കു മറ്റുള്ളവരെ നന്നാക്കുന്നതില്‍നിന്നു വിരമിക്കുകയും ചെയ്യുക. നമുക്ക് ഉപായത്തെ അന്യൂനമാക്കാം: ഉപേയം സ്വയം നോക്കിക്കൊള്ളും. എന്തെന്നാല്‍ നമ്മുടെ ജീവിതം സത്തും നിര്‍മ്മലവും ആകുന്നെങ്കിലേ ലോകം സത്തും നിര്‍മ്മലവും ആകാന്‍ നിവൃത്തിയുള്ളു. അത് ഒരു ഫലമാണ്: നാം അതിനു ഹേതുവും. അതിനാല്‍ നമുക്ക് സ്വയം ശുദ്ധീകരിക്കാം. നമ്മെത്തന്നെ നിര്‍ദ്ദോഷരാക്കാം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.