Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാണുവാന്‍ സാധ്യമല്ലാത്ത ചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 12:33 am IST
inSamskriti

ബ്രഹ്മചൈതന്യത്തെ കാണുവാന്‍ സാധിക്കുമോ എന്ന ശിഷ്യന്മാര്‍ ഋഷിയോട് ചോദിക്കുന്നതിന് ഉത്തരമായി ഋഷി കേനോപനിഷത്തില്‍ ഇപ്രകാരം വിവരിക്കുന്നുയ

യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷുഷി പശ്യതി

തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതെ(കേനോപനിഷദ് 1-7)

ഏതൊരു ചൈതന്യത്തെയാണോ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ലാത്തത്, പക്ഷെ കണ്ണുകളെ കാണിപ്പിക്കുന്നത്, അതാണ് ബ്രഹ്മചൈതന്യം എന്നു മനസ്സിലാക്കി, എന്നാല്‍ അതുമാത്രമല്ല ബ്രഹ്മചൈതന്യം, അതുകൂടി ബ്രഹ്മചൈതന്യമാണെന്ന് മനസ്സിലാക്കി ഉപാസിക്കുക. അതിഗഹനമായ ഒരു ബയോകെമിസ്ട്രിയുടെ സന്ദേശം ഈ വരികളിലുണ്ടെന്നറിയണം. ദ്രവ്യത്തെ കാണാം, എന്നാല്‍ ഊര്‍ജ്ജത്തെ കാണുവാന്‍ സാധ്യമല്ല എന്നത് ശാസ്ത്രമതംപോലെ തന്നെ ഉപനിഷദ് സന്ദേശവുമാണ്. അതുകൊണ്ട് ബ്രഹ്മചൈതന്യമെന്ന ഊര്‍ജ്ജത്തെ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ല. കണ്ണിനെ കാണിപ്പിക്കുന്ന ചൈതന്യം എന്നത് സങ്കീര്‍ണമായതും ദിശാബോധത്തോടുകൂടിയതുമായ ഒരു ബയോകെമിക്കല്‍ പ്രക്രിയയാണ്.

ഒരു വസ്തുവില്‍നിന്നുവരുന്ന പ്രകാശരശ്മി കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് റെറ്റിനയില്‍ തലകീഴായി പതിക്കുന്നു. റെറ്റിനയിലുള്ള റെട്ടിനാള്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം പ്രത്യേക പ്രക്രിയയ്‌ക്ക് വിധേയമായി റെട്ടിനോയിക് ആസിഡ് തുടങ്ങിയവയായി മാറുന്നു. ഇത്തരം രാസക്രിയയിലൂടെ സംജാതമാകുന്ന ജൈവവൈദ്യുതി ഒപ്റ്റിക്കല്‍ നെര്‍വുകളിലൂടെ തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിലെത്തി വിശകലനം ചെയ്ത് നാം കാണുന്ന വസ്തു എന്താണെന്ന് തിരിച്ചറിവുണ്ടാകുന്നു. ഈ വസ്തു നമുക്കറിയാവുന്നതും ഇതിന് മുന്‍പ് കണ്ടിട്ടുള്ളതുമാണെങ്കില്‍, തലച്ചോറില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ദശകോടി കണക്കിന് രൂപങ്ങളുമായി താരതമ്യം ചെയ്ത് നാം ദര്‍ശിച്ച വസ്തു ഇന്നതാണ്, അല്ലെങ്കില്‍ ദര്‍ശിച്ച വ്യക്തി ഇന്നയാളാണ് എന്ന് നാം അറിയുന്നു. ഇത്രയും പ്രക്രിയ ഏതാനും വരികളിലൂടെ ഞാനിവിടെ എഴുതിയെങ്കിലും എത്രത്തോളം സങ്കീര്‍ണമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. (ഊഹിക്കുവാനേ സാധിക്കുകയുള്ളൂ).

കണ്ണിലും തലച്ചോറിലും നടക്കുന്ന വ്യക്തമായ ഈ യശീരവലാശരമഹ ലിലൃഴ്യ ൃേമിളെലൃ ഒരു വ്യക്തിക്കോ മറ്റൊരു വ്യക്തിക്കോ കാണുവാന്‍ സാധ്യവുമല്ല. അപ്രകാരം വിശകലനം ചെയ്താല്‍ മേലുദ്ധരിച്ച ഉപനിഷദ് വരിയുടെ ശാസ്ത്രീയമായ അര്‍ത്ഥം വ്യക്തമാകുമല്ലോ. നമുക്ക് കാണുവാന്‍ സാധിക്കാത്തത് എന്നാല്‍ നമ്മെ കാണിപ്പിക്കുന്ന ചൈതന്യം. കണ്ണില്‍ ജാഗ്രത്തിലും സുഷുപ്തിയിലും നിരന്തരം പ്രവര്‍ത്തിക്കുന്നതിനാലാണ് കണ്ണുകൊണ്ട് കാണുവാന്‍ സാധിക്കുന്നത്. ഈ രാസപ്രക്രിയയില്‍ കണ്ണിന്റെ ഉടമയ്‌ക്ക് ഒരു നിയന്ത്രണവുമില്ലാ എന്നും വ്യക്തമാണ്. കണ്ണില്‍ കാണുന്നത് വിശകലനം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കാം. പക്ഷേ കണ്ണുതുറന്ന് പിടിച്ച് ചുറ്റുമുള്ളത് കാണേണ്ട എന്നു തീരുമാനിക്കാന്‍ സാധ്യമല്ല.

യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോതമിദം ശ്രുതം

തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ

(കേനോപനിഷദ് 1-8)

ചെവികൊണ്ട് കേള്‍ക്കാന്‍ സാധ്യമല്ല. ചെവിയെ കേള്‍പ്പിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം. അതുമാത്രമല്ല, അതുംകൂടി ബ്രഹ്മചൈതന്യത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞ് ഉപാസിക്കുക.

കണ്ണിന്റെ അതേ വിവരണമാണ് ഇവിടേയും നല്‍കേണ്ടത്. ചെവിയിലെ കര്‍ണപുടത്തില്‍ ശബ്ദതരംഗങ്ങള്‍ തട്ടി അതിലുണ്ടാകുന്ന കമ്പനം കോക്‌ളിയ എന്ന ‘സെല്ലില്‍’ ഉണ്ടാക്കുന്ന മര്‍ദ്ദവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സംജാതമാകുന്ന വൈദ്യുതി ശബ്ദനാഡികള്‍ വഴി തലച്ചോറിലെ ശബ്ദം കേന്ദ്രത്തിലെത്തി അക്ഷരങ്ങളുടെ സംയോഗമായി ജനിക്കുന്ന പദങ്ങളും അവ സംയോജിച്ചുണ്ടാകുന്ന വരികളും അവയുടെ അര്‍ത്ഥവും വികാരവും, തലച്ചോറ് തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് നാം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശബ്ദം, യേശുദാസിന്റെ ശബ്ദം, സിനിമാനടന്റെ ശബ്ദം, അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ശബ്ദങ്ങള്‍ ഇവ തിരിച്ചറിയുന്നത്. കൂടാതെ വാക്കുകളുടെ അര്‍ത്ഥവും അതിലെ സന്തോഷ-ദുഃഖ-ദേഷ്യ നിര്‍ദ്ദേശവികാരങ്ങളും അതേ ശബ്ദതരംഗങ്ങളില്‍ നിന്ന് നാം അറിയുന്നുമുണ്ട്.

ഈ പ്രക്രിയകളെല്ലാം വ്യക്തമായി നടക്കുന്നത്, ചെവിയുടെ കഴിവുകൊണ്ടല്ല, മറിച്ച് ചെവിയുള്‍പ്പെടെയുള്ള തലച്ചോറിലെ ഓഡിയോസിസ്റ്റത്തില്‍ സ്വബോധത്തോടെ പ്രവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന ശതകോടിക്കണക്കിന് ന്യൂറോണുകളിലന്തര്‍ലീനമായിരിക്കുന്ന ചൈതന്യത്താലാണ്. ആ ചൈതന്യമാണ് ഭാരതീയ അടിസ്ഥാന ഈശ്വരചൈതന്യമായ ബ്രഹ്മചൈതന്യം എന്ന് കേനോപനിഷത്ത് വിവരിക്കുന്നത്.

യത് മനസാ ന മനുതേ യേനാഹുര്‍മ്മ നോ മതം

തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ

(കേനോപനിഷദ് 1-6)

മനസ്സുകൊണ്ട് മനനം ചെയ്ത് ബ്രഹ്മ ചൈതന്യത്തെ വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. എന്നാല്‍ മനസ്സിനെ മനനം ചെയ്യിപ്പിക്കുന്ന ചൈതന്യമേതാണോ അതും (മറ്റും പല ഊര്‍ജ്ജ സ്രോതസ്സുകളും പോലെ) ബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമാണെന്നറിഞ്ഞുപാസിക്കുക. ഈ വരിയുടെ ആധുനിക ശാസ്ത്രവിവരണം സാധ്യമാണോ എന്നറിഞ്ഞുകൂടാ. കാരണം മനനം, ഓര്‍മ്മ, വിശകലനം ഇവക്കെല്ലാം ആധുനിക ശാസ്ത്രത്തിന് പരിമിതമായ ഒരു ഭൗതിക വിവരണമേ നല്‍കുവാന്‍ സാധ്യമാകൂ. അപ്രകാരം ശരീരത്തില്‍ വര്‍ത്തിച്ച് മനനം ചെയ്യിക്കുന്ന ഊര്‍ജ്ജ പ്രതിഭാസത്തേയും ചേര്‍ത്താണ് ഋഷിവര്യന്മാര്‍ ബ്രഹ്മചൈതന്യമെന്ന് വിവരിച്ചത്. അതില്‍ പ്രജ്ഞാനം എന്ന സ്വബോധവും ഊര്‍ജ്ജവും ഒരുമിച്ചു വര്‍ത്തിക്കുന്നുവെന്ന് വ്യക്തം.

(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.