Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയിലെങങ്ങും വിവിധ പരിപാടികളോടെ അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:40 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ വിവിധ പരിപാടികളോടെ അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ജീവിതത്തിലുടനീളം ആരോഗ്യമുള്ള മനസ്സും ശരീരവും സ്വായത്തമാക്കാന്‍ യോഗാഭ്യാസത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയരങ്ങള്‍ കീഴടക്കുവാനും ഇതിലൂടെ സാധിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.പി ജി.ശിവവിക്രം മുഖ്യാതിഥിയായി. സ്മാര്‍ട്ട് ഫോണും മറ്റ് ആധുനിക സാങ്കേതികവിദ്യാ ഉപകരണവും വ്യാപകമായതോടെ സമൂഹത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് സ്‌കൂള്‍ തലത്തില്‍ തന്നെ യോഗ പരിശീലനത്തിന് അവസരം ലഭിക്കുന്നത് ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്‍, കണ്ണൂര്‍ ഡിഇഒ സി.ഐ.വത്സല, ഹെഡ്മാസ്റ്റര്‍ ഫാദര്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ യോഗ പരിശീലനത്തിന് ഇന്‍സ്ട്രക്ടര്‍ ഫാദര്‍ രാജേഷ് നേതൃത്വം നല്‍കി.

ദേശീയ ആയുര്‍മിഷനും ആയുഷ് വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി.ശ്രീദേവി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശിവരാമകൃഷ്ണന്‍, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.കെ.മാലിനി, ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ് ഡോ.ഗിരിജ ദേവി, ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് ഡോ.പി.വി.പ്രദീപന്‍, ഡോ.നവീന്‍ വാസു, ഡോ.പി.ഷിജി, ഡോ. അബ്ദുല്‍ വാജിദ്, ഡോ.പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ.എം.മനീഷ്, ഡോ.നവീന്‍ വാസു, ബേബി നിഷ എന്നിവര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി യോഗ സെമിനാര്‍, ലഘുലേഖ വിതരണം, ഭാരതീയ ചികില്‍സാ വകുപ്പ് ആയുഷ് ഗ്രാമം പദ്ധതിയിലെ പട്ടാനൂര്‍ യുപി സ്‌കൂള്‍ കുട്ടികളുടെ യോഗ നൃത്തം എന്നിവ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യോഗ പരിശീലനം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച 101 കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗ പ്രദര്‍ശനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലിക്കാനും മറ്റുള്ളവരെ അത് പഠിപ്പിക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് സ്ത്രീകള്‍ കൈവരിച്ച വളര്‍ച്ചയുടെ തെളിവാണെന്ന് എം.പി പറഞ്ഞു.

മേയര്‍ ഇ.പി.ലത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. ലിഷ ദീപക്, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.കെ.നമ്പ്യാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.