ഇരിട്ടി : ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിട്ടി മെട്രോ ലീജിയണ്‍ ഒരു വര്‍ഷം നടത്തേണ്ട കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 29 ന് കെഎംസി ഇരിട്ടി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വെച്ച് മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റേയും മെഡിസിറ്റി ഹൈടെക് പൊളി ലാബിന്റെയും ആഭിമുഖ്യത്തില്‍ കരള്‍, തൈറോയിഡ്, പാന്‍ക്രിയാസ് സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. കെഎംസി എന്‍ഡോക്രനോളജിസ്റ്റ് ഡോ.ശ്രീനാഥ് പ്രതാപ് ഷെട്ടി ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. പരിശോധന സൗജന്യമായിരിക്കും.
ഒക്ടോബര്‍ 2 ന് ഇരിട്ടി താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിക്കും. ടീച്ചേഴ്‌സ് ഡേ, ഡോക്ടേഴ്‌സ് ഡേ, വയോജന ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.ജി.ഗോവിന്ദന്‍കുട്ടി, വി.പി.പ്രേമരാജ്, ടി.സുരേഷ് ബാബു, എം.ജെ.ബെന്നി, ജോര്‍ജ്ജ് തോമസ്, പി.കെ.ജയിംസ്, പത്മനാഭന്‍, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
















