കുറ്റിയാടി: വേഷം മാറി ബസ്സുകളില്‍ മോഷണം നടത്തുന്ന രണ്ട് നാടോടി സ്ത്രികളെ കുറ്റിയാടി പൊലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കോവിച്ചെട്ടിപ്പാളയം സ്വദേശികളായ സംഗീത(26), വാസന്തി എന്ന മുത്തു(23) എന്നിവരെയാണ് എസ്.ഐ ടി.എസ്.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ കാലത്ത് നാദാപുരത്ത് നിന്ന് കുറ്റിയാടിയിലേക്കുള്ള ബസ്സില്‍ കയറിയ ഇരുവരും കക്കട്ട് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു യാത്രക്കാരിയുടെ കുട്ടിയുടെ കഴുത്തില്‍ നിന്ന് ഒന്നര പവന്റെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തതോടെ മറ്റ് കേസുകളും പുറത്തായി. കൊയിലാണ്ടിയില്‍ നിന്ന് 6 പവന്മോഷ്ടിച്ചതിലും, ഫറൂഖ് സ്റ്റേഷനിലും മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ കേസ്സ് നിലവിലുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ ടന്റടിച്ച് കൂടുന്ന ഇവര്‍ നേരം പുലരുന്നതോടെ നല്ല വേഷം ധരിച്ച് മോഷണത്തിന് ഇറങ്ങുകയാണ് പതിവെന്ന് എസ്.ഐ.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: