ഇടുക്കി: പഞ്ചായത്തിലെ വള്ളക്കടവില്‍ കൊക്കക്കാട് ഭാഗത്ത് അശാസ്ത്രീയമായി കുളം നിര്‍മ്മിച്ചതിന്റെ ഭാഗമായി പഞ്ചായത്തിന് നഷ്ടം 70000 രൂപ.
സ്ഥലം ഉടമയോട് എന്‍ഒസി പോലും വാങ്ങാതെ നിര്‍മ്മാണം നടത്തിയ കുളത്തില്‍ വെള്ളവുമില്ല. സ്ഥലത്തെ മെമ്പറും സിപിഎം അനുഭാവികളായ സിഡിഎസ് മെമ്പര്‍മാരും ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് കുളം നിര്‍മ്മിച്ചത്. നിലവില്‍ എസ്റ്റിമേറ്റ് പ്രകാരം കുളം നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് നഷ്ടം വരുത്തിയ വാര്‍ഡ് മെമ്പര്‍ തുക തിരിച്ചടയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചട്ടപ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ പോലും നടത്താതെ കുളം നിര്‍മ്മാണം തൊഴിലുറപ്പ് തൊഴിലാളികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നത് വിവരാവകാശം മൂലം ലഭിച്ച രേഖയില്‍ വ്യക്തമാണ്.
വാര്‍ഡിലെ വിവിധ പദ്ധതികളും ഫണ്ടുകളും സ്വജനപക്ഷപരമായി ആണ് നടപ്പാക്കുന്നത് എന്ന് മെമ്പര്‍ക്കെതിരെ ഒട്ടേറേ ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സിപിഎം അനുഭാവികളായ സിഡിഎസ് മെമ്പര്‍മാരാണ് കാലങ്ങളായി തൊഴിലുറപ്പ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ പല തീരുമാനങ്ങളും വാര്‍ഡിലെ വികസന മുരടിപ്പിന് കാരണമായിട്ടുണ്ട്.
ഇവരെ മാറ്റി പുതിയ സിഡിഎസ് മെമ്പര്‍മാരെ നിയമിക്കണമെന്ന ആവശ്യം പല ഗ്രാമസഭകളിലും ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. ഈ രീതിയില്‍ മുന്നോട്ട് പോകുന്ന മെമ്പര്‍ക്കെതിരെ പ്രദേശവാസികളെ അണിനിരത്തിക്കൊണ്ട് വന്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച വള്ളക്കടവ് ബൂത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: