Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡിനെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ ബിജെപി ദര്‍ശന രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 06:12 am IST
in India

ഉത്തരാഖണ്ഡിനെ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ബിജെപി പുറത്തിറക്കിയ ദര്‍ശനരേഖ. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും നല്‍കുമെന്നും പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെയുള്ള പഠനം സൗജന്യമാക്കുമെന്നും ദര്‍ശന രേഖയില്‍ വ്യക്തമാക്കുന്നു. ഡെറാഡൂണില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആരോഗ്യമന്ത്രി ജെ.പി നദ്ദ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പാര്‍ട്ടി ദര്‍ശന രേഖ പ്രകാശനം ചെയ്തത്.

രാജ്യത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ തലസ്ഥാനമെന്നാണ് തലസ്ഥാനമായ ഡെറാഡൂണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റാന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും നിലവിലെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുമെന്നും ബിജെപി പറയുന്നു. അധ്യാപക-അനധ്യാപകരെ കൂടുതലായി നിയമിക്കുമെന്നും പാര്‍ട്ടി ഉറപ്പു നല്‍കുന്നു. സംസ്‌കൃതം, വാസ്തുശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ ഭാരതീയ വിഷയങ്ങളിലെ പഠനത്തിന് കൂടുതല്‍ സൗകര്യമൊരുക്കും. ആരോഗ്യ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്നും ഗഡ്‌വാള്‍, കുമോണ്‍ മേഖലകളില്‍ ട്രോമാ കെയര്‍ സെന്ററുകള്‍, എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, എയര്‍ ആംബുലന്‍സ് അടക്കം കാര്യക്ഷമമായ ആംബുലന്‍സ് സര്‍വ്വീസുകള്‍ എന്നിവ ആരോഗ്യ മേഖലയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രയോജനപ്പെടുത്തുമെന്നും ദര്‍ശന രേഖയിലുണ്ട്.

സംസ്ഥാനത്തിന്റെ എല്ലാ പ്രദേശത്തും 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്തും. ഇതിനായി ചെറിയ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും. റോഡുകളുടെ അറ്റകുറ്റപ്പണികളും പുതിയ റോഡുകളുടെ നിര്‍മ്മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. യുവാക്കള്‍ക്കായി മത്സര പരീക്ഷകളുടെ വിജയത്തിനായി കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കും. കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്തിനകത്തു തന്നെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും ബിജെപി പറയുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും ദര്‍ശന രേഖ ഉറപ്പുനല്‍കുന്നു.

നിരവധി വികസന പദ്ധതികളിലൂടെ രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് വികസനത്തിന്റെ ഫലങ്ങള്‍ എത്തിക്കണമെങ്കില്‍ ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലെത്തണമെന്ന് ദര്‍ശന രേഖയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജനപ്രിയ പദ്ധതികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതു പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ബി.സി ഖണ്ഡൂരി, രമേശ് പൊഖ്‌റിയാല്‍, വിജയ് ബഹുഗുണ, സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട്, ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജാജു എന്നിവര്‍ ദര്‍ശന രേഖാ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.