ഹരിദ്വാര്‍: പാക്കിസ്ഥാന് ഇന്ത്യയുമായി ചേരുന്നതിനെ കുറിച്ച് സ്വന്തം രാജ്യത്ത് ഹിത പരിശോധന നടത്താമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹരിദ്വാറില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിന്റെ കാര്യത്തില്‍ നിരന്തരം ഹിത പരിശോധന ആവശ്യപ്പെടുന്നത് മതിയാക്കിയിട്ട് ഇന്ത്യയുമായി ഒരുമിക്കുന്നതിനെ കുറിച്ച് പാക്കിസ്ഥാന് വേണമെങ്കില്‍ ആലോചിക്കാം. ഇതിനായി സ്വന്തം രാജ്യത്തെ ജനങ്ങളോട് ചോദിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ പോകുന്നത് പോലെ തന്നെ പോയാല്‍ മതിയോ അതോ ഇന്ത്യയുമായി ചേര്‍ന്ന് ഒരൊറ്റ രാജ്യമായി പോകണോ എന്ന കാര്യം പാകിസ്ഥാന്‍ ഭരണ കൂടം അവിടുത്തെ ജനങ്ങളോട് ചോദിക്കണം. കശ്മീർ കാലങ്ങളായി ഇന്ത്യയുടെ ഭാഗമാണ് ഒരു ശക്തിക്കും അത് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു .
















