ന്യൂദല്‍ഹി : ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മുത്തലാഖ് നിരോധിക്കാനുളള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
മറ്റ് പാര്‍ട്ടികളില്‍നിന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവിയോ ബഹുമാനമോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുത്തലാഖ് പോലെയുളള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.
സമാജ്വാദി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്‌ട്രീയപാര്‍ട്ടി ബിജെപിയാണ്.
ഇതിനു പുറമെ സര്‍ക്കാര്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു. അതേസമയം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ജാതിരാഷ്‌ട്രീയത്തിന് പുറമെ സ്ത്രീകളുടെ വിഷയങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ ബിഎസ്പി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
















