ചെന്നൈ: ശശികല മുഖ്യമന്ത്രിയാകുന്നതോടെ ജനങ്ങള്‍ പ്രതിപക്ഷത്തേയ്‌ക്ക് പോകുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. എഐഎഡിഎംകെ എംഎല്‍എമാര്‍ 59കാരിയായ ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
ശശികല നിയമസഭാംഗമല്ലായിരുന്നിട്ട് കൂടി അവരെ ഈ ചുമതലയിലേയ്‌ക്ക് നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുത്തു. എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നത് സമ്മതിക്കുന്നു. അതവരുടെ അവകാശവുമാണ്. ആ അവകാശം തന്നെ ജനങ്ങള്‍ക്കുമുണ്ട്. അവര്‍ക്ക് അവരുടെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ചിദംബരം ഓര്‍മ്മിപ്പിച്ചു.
















